കൊല്ലം/ കാസര്‍കോട്: സംസ്ഥാനത്ത് പാമ്പു കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. കൊല്ലം, മണ്‍റോതുരുത്ത് സ്വദേശി രാജേന്ദ്രന്‍ (64) ആണ് മരിച്ചത്. കാഴ്ച്ച പരിമിതിയുള്ള ഇദ്ദേഹത്തിന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് പാമ്പു കടിയേറ്റത്. ഭക്ഷണം കഴിച്ച ശേഷം വീടിനു പുറത്തിറങ്ങി മുറ്റത്തോട് ചേര്‍ന്നുള്ള ചായ്പിലേയ്ക്ക് ഉറങ്ങാന്‍ പോയപ്പോഴാണ് ശംഖു വരയന്റെ കടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്നു പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.
അതേസമയം മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച കാസര്‍കോട്, വെള്ളരിക്കുണ്ട് താലൂക്കിലെ നര്‍ക്കിലക്കാട്ടെ നാലു വയസ്സുകാരി ഋതു ചന്ദ്രയ്ക്ക് നാട് ഇന്ന് യാത്രാമൊഴി നല്‍കും. എളേരിത്തട്ട് തൊട്ടി , ഉന്നതിയിലെ ശരത് ചന്ദ്രന്‍- അജിത ദമ്പതികളുടെ മകളായ ഋതു ചന്ദ്ര ചികിത്സയ്ക്കിടയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമായിരിക്കും മൃതദേഹം വീട്ടില്‍ എത്തിക്കുക. കുട്ടിയുടെ ആകസ്മി ക മരണത്തിൽ കണ്ണീരൊഴുക്കുകയാണ് നാട് .






