പിണങ്ങിക്കഴിഞ്ഞ ഭര്‍ത്താവ് മടങ്ങിയെത്തി മാപ്പ് പറഞ്ഞു; തര്‍ക്കത്തിനിടയില്‍ ഭാര്യയെ കൊന്നു; ആത്മഹത്യ ചെയ്തു

ചെന്നൈ: ദാമ്പത്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏറെക്കാലമായി വേര്‍പെട്ടു താമസിക്കുകയായിരുന്ന ഭര്‍ത്താവ് മാപ്പു പറഞ്ഞു ഒന്നിച്ചു താമസിക്കാന്‍ നടത്തിയ അഭ്യര്‍ത്ഥനക്കിടെയുണ്ടായ വാക്കേറ്റത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു.
ചെന്നൈ നങ്കല്ലൂരിലെ സായ് സില്‍ക്‌സ് ഉടമയും ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്റരുമായ നാഗലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. നാഗലക്ഷ്മിക്കു മൂന്നരലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുണ്ട്. ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞ ഭര്‍ത്താവ് സുബ്രഹ്‌മണ്യന്‍ മധുരയില്‍ ഒരു ബന്ധുവിനൊപ്പമായിരുന്നു. ഭര്‍ത്താവ് വിട്ടുപോയ ശേഷം നാഗലക്ഷ്മി സാരി ബിസിനസ് ആരംഭിച്ചു. ബിസിനസ് വിപുലപ്പെടുത്താന്‍ ഇന്‍സ്റ്റഗ്രാം ഉപകരിച്ചു. അങ്ങനെ സായ് സില്‍ക്‌സ് എന്ന വസ്ത്ര വ്യാപാരസ്ഥാപനം വിപുലമായി ചെന്നൈയില്‍ ആരംഭിച്ചു.
ഇതിനിടെയാണ് സുബ്രഹ്‌മണ്യന്‍ ചെന്നൈയിലെത്തി ഭാര്യ നാഗലക്ഷ്മിയോട് തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകള്‍ക്കു ക്ഷമാപണം നടത്തുകയും ചെയ്തു. വീണ്ടും ഒന്നിച്ചു ജീവിക്കാനും പുതുജീവിതം ആരംഭിക്കാനും ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ അതു വാക്കുതര്‍ക്കത്തിലും കൊലപാതകത്തിലും ആത്മഹത്യയിലും കലാശിക്കുകയായിരുന്നുവെന്നു പൊലീസ് വെളിപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page