സഹതൊഴിലാളി പിടിച്ചു തള്ളി; എണ്ണ തിളയ്ക്കുന്ന പാത്രത്തില്‍ വീണ് യുവാവിന് ഗുരുതരം; സംഭവം കാസര്‍കോട്ടെ ഹോട്ടലില്‍

കാസര്‍കോട്: സഹതൊഴിലാളി പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് എണ്ണ തിളച്ചു കൊണ്ടിരുന്ന പാത്രത്തിലേക്ക് വീണ് യുവാവിന് ഗുരുതരമായി jപരിക്കേറ്റു. കാസര്‍കോട്, അശ്വിനി നഗറിലെ ആര്യ ഭവന്‍ ഹോട്ടലിലെ തൊഴിലാളി മധ്യപ്രദേശ്, ബിന്ദ്, ഗ്രാം ,മിഹോയല്‍ സ്വദേശി ആകാശ് സിംഗി(21)നാണ് പൊള്ളലേറ്റത്. ഇയാളെ അതീവ ഗുരുതരനിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സഹ തൊഴിലാളിയായ ഝാര്‍ഖണ്ഡ് രാംഗാര്‍ഹ് സ്വദേശി ചന്ദന്‍ കുമാറിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഇയാളെ പൊള്ളലേറ്റ നിലയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. ഇരുവരും അടുക്കളയില്‍ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ ആകാശ് സിംഗിനെ ചന്ദന്‍ കുമാര്‍ പിടിച്ചു തള്ളിയപ്പോള്‍ എണ്ണ തിളച്ചു കൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നുവെന്നു ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ആശുപത്രിയില്‍ കഴിയുന്ന ചന്ദന്‍ കുമാര്‍ പൊലീസ് നിരീക്ഷണത്തിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page