കൊല്ലം: ഓയില്‍ പാം എസ്റ്റേറ്റില്‍ ജോലിക്കിടെ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വിളക്കുപാറ, തടത്തില്‍ പുത്തന്‍ വിള വീട്ടില്‍ സരിത (35) ആണ് മരിച്ചത്. ഓയില്‍ പാം ചിതറ എസ്റ്റേറ്റില്‍ കഴിഞ്ഞദിവസമാണ് സംഭവം.
എസ്റ്റേറ്റിലെ ജോലിക്കിടെ സരിതയുടെ മേല്‍ എണ്ണപ്പന കടപുഴകി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിതറ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ എസ്റ്റേറ്റിലെ കരാര്‍ തൊഴിലാളിയായിരുന്നു സരിത.







