പത്തു വയസുകാരിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം ആത്മഹത്യാശ്രമം; യുവാവിനെതിരെ വധശ്രമത്തിനും പോക്‌സോ പ്രകാരവും കേസ്

കാസര്‍കോട്: പത്തുവയസ്സുകാരിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം ആത്മഹത്യക്കു ശ്രമിച്ച യുവാവിനെതിരെ പൊലീസ് പോക്‌സോ പ്രകാരവും വധശ്രമത്തിനും കേസെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 28കാരനെതിരെയാണ് കേസ്. ഫിനോയില്‍ അകത്തു ചെന്ന നിലയില്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്താണ് പ്രതിയായ യുവാവ്. പിതാവിനൊപ്പം മിക്ക ദിവസങ്ങളിലും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്ന യുവാവിന്റെ ചില നടപടികളെ പിതാവ് ശകാരിച്ചിരുന്നതായി പറയുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം ഫിനോയില്‍ കുടിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ അകത്തേക്ക് നേരിയ അളവിലെ ഫിനോയില്‍ കടന്നിരുന്നുള്ളു.അവതിനാല്‍ വലിയ അത്യാഹിതത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page