കുമ്പള, കോട്ടേക്കാറില്‍ കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്‍ മൈതാനത്തിന് സമീപത്ത് മരിച്ച നിലയില്‍

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവിന്റെ സഹോദരനെ മൈതാനത്തിനു സമീപത്ത് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി. കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രവി പൂജാരിയുടെ സഹോദരന്‍ കോട്ടേക്കാറിലെ സുനില്‍കുമാര്‍ (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7 മണിയോടെ കോട്ടേക്കാറിലെ മൈതാനത്തിന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്.
വിവരമറിഞ്ഞ് ബന്ധുക്കളും പൊലീസും എത്തി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച സന്ധ്യ വരെ കോട്ടേക്കാറിലെ തറവാട് വീട്ടില്‍ പെയിന്റിങ് ജോലി ചെയ്തശേഷമാണ് സുനിൽകുമാർ വീട്ടിലേക്ക് പോയത്. എന്നാൽ വീട്ടില്‍ എത്തിയിരുന്നില്ല. തറവാട്ടില്‍ ഇന്ന് ഉത്സവം നടക്കുന്നതിനാല്‍ അവിടെ ഉണ്ടാകുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. പരേതരായ കൃഷ്ണപൂജാരി-കമല ദമ്പതികളുടെ മകനാണ് സുനില്‍കുമാര്‍. ഭാര്യ: കവിത. മറ്റു സഹോദരങ്ങള്‍: ഇന്ദിര, ഭാരതി, രേഖ, വിശാലാക്ഷി, ഗായത്രി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page