സീതാംഗോളിയില്‍ പട്ടാപ്പകല്‍ യുവാവിനെ അടിച്ചു കൊന്ന കേസ്; പ്രതി അറസ്റ്റില്‍

കാസര്‍കോട്: സീതാംഗോളിയില്‍ പട്ടാപ്പകല്‍ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം അറസ്റ്റു ചെയ്തു. കുമ്പള ,നായ്ക്കാപ്പ്, കോട്ടക്കാറിലെ ശ്രീനിവാസ (39) യെ ആണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു .കെ. ജോസ്, എസ്‌ഐമാരായ സി. സനിത്, അനന്ത കൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവര്‍ അറസ്റ്റു ചെയ്തത്.

മദ്യലഹരിയില്‍ ഉണ്ടായ വാക്കേറ്റമാണ് പ്രകോപനത്തിനും കൊലപാതകത്തിനും കാരണമായതെന്നാണ് അറസ്റ്റിലായ ശ്രീനിവാസ മൊഴി നല്‍കിയതെന്നു പൊലീസ് അറിയിച്ചു.
നീര്‍ച്ചാല്‍, ബാപ്പാലിപ്പൊനം, കുണ്ടിക്കാനയിലെ സഫാഹിദ് എന്ന ഷഫായത്തി(35)നെ ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് സീതാംഗോളി, ബിവറേജ് ഷോപ്പിനു സമീപത്ത് കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് കുമ്പള പൊലീസും ബന്ധുക്കളും സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. കൊലപാതകത്തിനു ഉപയോഗിച്ച മരവടി സ്ഥലത്തു നിന്നു രക്തം പറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ ഷഫായത്തും ശ്രീനിവാസയും നിസാര പ്രശ്‌നത്തെ ചൊല്ലി വാക്കേറ്റം ഉണ്ടായിരുന്നുവെന്ന വിവരം പൊലീസിനു ലഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നതെന്നു കണക്കു കൂട്ടിയാണ് പൊലീസ് ശ്രീനിവാസയെ കസ്റ്റിയിലെടുത്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തിയതെന്നും കൊലപാതകത്തിനു പിന്നില്‍ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്നു അന്വേഷിച്ചുവരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും. പിതാവ്: ഇബ്രാഹിം, മാതാവ്: പരേതയായ ഖദീജ.

ഭാര്യ: തബ്‌സീറ. മക്കള്‍: സിനാന്‍, തമീസ്, ഷാസിം, ദുവ മെഹഖ്. സഹോദരങ്ങള്‍: മുസ്തഫ, കലന്തര്‍, ലത്തീഫ്, സഹദ്, സലാം, ഉബൈദുള്ള, താഹിറ, ഫൗസിയ, സമീറ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page