പുത്തിഗെ : പുത്തിഗെ പഞ്ചായത്ത് രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഗ്രീൻ പുത്തിഗെ ക്ലീൻ പുത്തിഗെ യുടെ ഭാഗമായി സിതാംഗോളി ടൗണിലും പരിസര പ്രദേശങ്ങളിലും സമ്പൂർണ ശുചിത്വ യജ്ഞം നടത്തി .ഇന്ന് രാവിലെ സിതാംഗോളിയിൽ നടന്ന പരിപാടിയിൽ, പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ഫിദ , വൈസ് പ്രസിഡണ്ട് ഇ കെ മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് ജനപ്രതിനിധികൾ, ബ്ലോക്ക് മെമ്പർ, പഞ്ചായത്ത് സെക്രട്ടറി സുധീഷ് , പഞ്ചായത്ത് ജീവനക്കാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, ഹരിത കർമ്മസേന അംഗങ്ങൾ, ക്ലബുകൾ, സന്നദ്ധ പ്രവർത്തകർ, കുടുബശ്രീ പ്രവർത്തകർ നേതൃത്വം നൽകി . നാളെ 29 ന് പുത്തിഗെ പഞ്ചായത്തിൻ്റെ 16 വാർഡുകളിലും മെമ്പർമാരുടെ നേതൃത്വത്തിൽ ശുചിത്വ യജഞം നടത്തുന്നതാണ്.






