സീതാംഗോളിയിലെ സര്‍ക്കാര്‍ മദ്യശാലക്ക് സമീപം മധ്യവയസ്‌കനെ തലക്കടിച്ചു കൊന്നു; പ്രതിക്കുവേണ്ടി വ്യാപക തിരച്ചില്‍

കാസര്‍കോട്: സീതാംഗോളിയിലെ ബിവറേജസ് മദ്യക്കടക്ക് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന് പിറകുവശത്തു മധ്യവയസ്‌കനെ തലക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
ബാപ്പാലിപ്പൊനം കുണ്ടിക്കാനയിലെ ഇബ്രാഹിമിന്റെ മകന്‍ സെഫിയാദാ (45)ണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരവടി ഉപയോഗിച്ച് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നും തിരിച്ചറിഞ്ഞു. ഇയാളെ മര്‍ദ്ദിക്കാനുപയോഗിച്ചെന്നു കരുതുന്ന മരവടി ജഡത്തിനടുത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. മൃതദേഹം ജില്ലാ സഹകരണാശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അല്ലാതെയും പൊലീസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്, എസ്‌ഐമാരായ സി സനിത്ത്, അനന്തകൃഷ്ണ മേനോന്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page