കല്യോട്ടെ ഇരട്ടക്കൊല:ബൈക്ക് തകർത്തുവെന്ന കേസിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ട് ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കാസർകോട് :പെരിയ , കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിനെ തുടർന്ന് നടന്ന ഹർത്താലിനിടയിൽ ബൈക്ക് തകർത്തുവെന്ന കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്ന ഡീൻ കുര്യാക്കോസടക്കം 9 പേരെ കോടതി കുറ്റക്കാരല്ലന്നു കണ്ട് വെറുതെ വിട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ ,ക്യപേഷ് കൊലപാതകത്തെ തുടർന്ന് 2019 ഫെബ്രുവരി 18 ന് നടന്ന ഹർത്താലിൽ പെരിയ എ കെ ജി ഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് തകർത്തുവെന്ന ഉടമ രാകേഷിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ബാലു ദിനേശ് വെറുതെ വിട്ടത്.ഹർത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്ന ഡീൻ കുര്യാക്കോസ് എം പി,യുഡിഎഫ് ജില്ലാ ചെയർമാനായിരുന്ന എം സി ഖമറുദ്ദീൻ,യു ഡി എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ , യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കിരൺ ,രജ്ഞിത്,സുകുമാരൻ ,അനീഷ്, വിനോദ് കുമാർ ,അശോകൻ എന്നിവരെയാണ് കോടതി വിട്ടയച്ചത്. പ്രതിഭാഗത്തിനു വേണ്ടി പി കെ ചന്ദ്രശേഖരൻസുമേഷ്, ലതീഷ് എന്നിവർ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page