കളിക്കുന്നതിനിടയിൽ കലത്തിൽ കുടുങ്ങിയ കുട്ടിയെ ഫയർഫോഴ്സ് പുറത്തെടുത്തു

മലപ്പുറം: അരീക്കോട്ടു കളിക്കുന്നതിനിടയിൽ കലത്തിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന സാഹസികമായി പുറത്തെടുത്തു. മൂർക്കനാട് സാദിഖിന്റെ മകനായ നാലുവയസ്സുകാരനാണ് അലുമിനിയം കലത്തിൽ കുടുങ്ങിയത്. വീട്ടിനുള്ളിൽ ഒളിച്ചു കളിക്കുന്നതിനിടയിൽ കലത്തിൽ കയറിയിരുന്ന കുട്ടി എണീക്കാൻ കഴിയാതെ വിഷമിച്ചു. ഒടുവിൽ കുട്ടിയുടെ നിലവിളി കേട്ട് പിതാവ് നടത്തിയ അന്വേഷണത്തിലാണ് പുറത്തിറങ്ങാൻ ആവാതെ കലത്തിൽ കലത്തിൽ കുടുങ്ങി ഇരിക്കുന്ന കുട്ടിയെ കണ്ടത്. വിവരമറിഞ്ഞ് സമീപവാസികൾ തടിച്ചുകൂടി .കുട്ടിയെ പുറത്തെടുക്കാൻ എല്ലാവരും ശ്രമിച്ചു. എങ്കിലും പരാജയപ്പെട്ടു. ഉടനെ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയും സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം അതീവ ശ്രദ്ധയോടെ കലംമുറിച്ചു മാറ്റി കുട്ടിയെ പരിക്കേൽക്കാതെ പുറത്തിറക്കുകയും ആയിരുന്നു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page