നാടെങ്ങും ചര്‍ച്ച ചൂടും പാമ്പും; പാമ്പിനെ പാന്റ്‌സിന്റെ പോക്കലിട്ട് കടയില്‍ എത്തിയ യുവാവിനു കടിയേറ്റു

മലപ്പുറം: സംസ്ഥാനമെങ്ങും കടുത്ത ചൂടും പാമ്പു Lകടിയും സജീവമായി ചര്‍ച്ച ചെയ്തുവരുന്നതിനിടയില്‍ ജീവനുള്ള പാമ്പിനെ പാന്റ്‌സിന്റെ പോക്കറ്റിലിട്ട് കടയില്‍ എത്തിയ യുവാവിനു കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം, ഒതായി എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ജീന്‍സ് പാന്റ്‌സും ബനിയന്‍ ഷര്‍ട്ടും ധരിച്ചെത്തിയ യുവാവ് ഇടയ്ക്കിടെ പോക്കറ്റില്‍ കൈ ഇടുകയും പാമ്പിനെ പ്രദര്‍ശിപ്പിക്കുകയുമായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനിടയില്‍ മൂന്നു തവണ യുവാവിന്റെ കൈയില്‍ പാമ്പു കടിയേറ്റു. തുടര്‍ന്ന് നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ വിഷമില്ലാത്ത പാമ്പാണ് യുവാവിനെ കടിച്ചതെന്നു വ്യക്തമായതോടെയാണ് ആശ്വാസമായത്. പാമ്പുമായി കടയില്‍ എത്തിയ യുവാവ് ലഹരിയിലായിരുന്നുവെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page