കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശവും കളിയാട്ട മഹോത്സവവും

കാസര്‍കോട്: കുറ്റിക്കോല്‍ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശ കളിയാട്ട മഹോത്സവം ഏപ്രില്‍ 18 മുതല്‍ 28 വരെ നടക്കും.
18ന് രാവിലെ 10ന് കലവറ നിറയ്ക്കല്‍. 11.30ന് മാതൃസംഗമം സുള്ള്യ എം എല്‍ എ ഭാഗീരഥി മുരുള്ള്യ ഉദ്ഘാടനം ചെയ്യും. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന കുമാരി ആധ്യക്ഷം വഹിക്കും. പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും.
ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം അഞ്ചിന് ആചാര്യ വരവേല്‍പ്പ്. 6 മുതല്‍ വിവിധ താന്ത്രിക ചടങ്ങുകള്‍. രാത്രി ഏഴുമുതല്‍ കലാപരിപാടികള്‍. 19ന് പുലര്‍ച്ചെ 5.30ന് ലളിത സഹസ്രനാമം, ഹരിനാമകീര്‍ത്തന പാരായണം, 6 മുതല്‍ വിവിധ പൂജകള്‍, 9.30ന് വിഷ്ണു സഹസ്രനാമ പാരായണം. ഉച്ചയ്ക്ക് അന്നദാനം.
വൈകുന്നേരം 3ന് സാംസ്‌ക്കാരിക സമ്മേളനം സി എച്ച് കുഞ്ഞമ്പു എം എല്‍ എയുടെ അധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. വത്സന്‍ പിലിക്കോട് സാംസ്‌ക്കാരിക പ്രഭാഷണം നടത്തും. പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും. വൈകുന്നേരം 6.30ന് മെഗാ തിരുവാതിര. രാത്രി ഏഴുമണി മുതല്‍ വിവിധ കലാപരിപാടികള്‍, ഏപ്രില്‍ 20ന് രാവിലെ മുതല്‍ വിവിധ പൂജകള്‍. 9ന് ദേവി ഭാഗവത പാരായണം, ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം 3ന് നാട്ടറിവ് സദസ്, 5ന് കോല്‍ക്കളി, രാത്രി ഏഴിന് കലാപരിപാടികള്‍. ഏപ്രില്‍ 21ന് രാവിലെ മുതല്‍ വിവിധ പൂജകള്‍. 10ന് അക്ഷരശ്ലോക സദസ്, ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം 3ന് സൗഹാര്‍ദ്ദ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യും.
എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി മുഖ്യ പ്രഭാഷണം നടത്തും. രാത്രി ഏഴുമണിമുതല്‍ വിവിധ കലാപരിപാടികള്‍. ഏപ്രില്‍ 22ന് പുലര്‍ച്ചെ അഞ്ചുമുതല്‍ വിവിധ പൂജകള്‍. വൈകുന്നേരം 3ന് ചരിത്ര സമ്മേളനം. രാത്രി 7ന് വിവിധ കലാപരിപാടികള്‍. ഏപ്രില്‍ 23ന് പുലര്‍ച്ചെ 4 മുതല്‍ വിവിധ പൂജകള്‍. രാവിലെ 7.34 മുതല്‍ 9.37 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠ. ഉച്ചയ്ക്ക് 12ന് സ്ഥാനികരെ ആദരിക്കല്‍.
ഏപ്രില്‍ 24ന് രാവിലെ കളം വരയ്ക്കലോടെ കളിയാട്ട മഹോത്സവം ആരംഭം. വൈകുന്നേരം ആറിനു ഭണ്ഡാരം എഴുന്നള്ളിപ്പ്, രാത്രി 9ന് തോറ്റം, എഴുന്നള്ളത്ത്. 25ന് രാവിലെ 11ന് എഴുന്നള്ളത്ത്, തുടര്‍ന്ന് വിവിധ തെയ്യക്കോലങ്ങള്‍. 26ന് രാവിലെ 11ന് വിഷ്ണു മൂര്‍ത്തി പുല്ലൂരാളി തെയ്യങ്ങള്‍. ഉച്ചയ്ക്ക് രണ്ടിന് നടുക്കളിയാട്ട ആരംഭം. വൈകുന്നേരം മുതല്‍ വിവിധ തെയ്യങ്ങളുടെ തിടങ്ങല്‍, വെള്ളാട്ടം. രാത്രി 9ന് തിരുമുല്‍ക്കാഴ്ച്ചാ സമര്‍പ്പണം. രാത്രി 12ന് പുലികണ്ടന്‍ വെള്ളാട്ടവും വാളുവലി ചടങ്ങും. 27ന് പുലര്‍ച്ചെ പുള്ളിക്കരിങ്കാളി അമ്മയുടെ ആയിരത്തിരി മഹോത്സവം. രാവിലെ 10ന് കാളപ്പുലിയന്‍ തെയ്യത്തിന്റെ എരിയമ്പ്, തുടര്‍ന്ന് പുലിക്കണ്ടന്‍, പുല്ലൂര്‍ണ്ണന്‍ തെയ്യങ്ങള്‍. ഉച്ചയ്ക്ക് 12ന് വിഷ്ണുമൂര്‍ത്തി, പുല്ലൂരാളി തെയ്യങ്ങള്‍. രാത്രി 11ന് എഴുന്നള്ളത്ത്, തോറ്റം, 28ന് രാവിലെ 7ന് പുലികണ്ഠന്‍, 11ന് പുല്ലൂരാളി, പുല്ലൂര്‍ണ്ണന്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍. വൈകുന്നേരം കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളത്ത്. വൈകുന്നേരം 6ന് പുല്ലൂര്‍ണ്ണന്‍ തെയ്യത്തിന്റെ തിരുമുടി സമര്‍പ്പണം. രാത്രി 8ന് തമ്പുരാട്ടി അമ്മയുടെ തിരുമുടി ഉയരല്‍ 10ന് തിരുമുടി താഴല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page