റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു; അപകടം അമ്മയെ കണ്ട് മടങ്ങുന്നതിനിടെ

കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ബാലുശ്ശേരി കരുമലയില്‍ വാകേരി കല്ലാച്ചികണ്ടിയിലെ പരേതനായ ശേഖരന്‍ നായര്‍ – രമണി ദമ്പതികളുടെ മകന്‍ അഭിലാഷ്(38) ആണ് മരിച്ചത്. കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന കാര്‍ അഭിലാഷിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സഹോദരന്‍: സുരേഷ് (ഇന്ത്യന്‍ ആര്‍മി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വധശ്രമക്കേസ് പ്രതിയായ ബേക്കല്‍ സ്വദേശി എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ചു; ഉറ്റ ചങ്ങാതിയുടെ മൃതദേഹം കാണാന്‍ മോര്‍ച്ചറിയിലെത്തിയ കൂട്ടുപ്രതിയായ ജൂനിയര്‍ സിനിമാ ആര്‍ട്ടിസ്റ്റ് പിടിയില്‍
Scroll to top

You cannot copy content of this page