കാസർകോട്- മംഗലാപുരം റൂട്ടിൽ കെഎസ്ആർടിസി ബസ്സുകൾ വെട്ടിച്ചുരുക്കുന്നു; യാത്രക്കാർദുരിതത്തിൽ: പിഡിപി.

ഉപ്പള: ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും കാരണം പറഞ് കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ നിന്നും മംഗലാപുരത്തേക്കുള്ള ബസ്സുകൾ മുന്നറിയിപ്പില്ലാതെ വെട്ടിക്കുറക്കുന്നു. ഇത് യാത്രകാർക്ക് ദുരിതമായിരിക്കുകയാണെന്ന് പി ഡി പി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിആരോപിച്ചു. കഴിഞ്ഞ നിയമസഭാ ഇലക്ഷൻ സമയത്തും, ഇന്നലെ വിഷുവിനും ബസ് കുറവായത് യാത്രക്കാരെ വിഷമിപ്പിച്ചു. ഡ്രൈവറില്ലാത്തതിന്റെ പേരിലും സർവീസുകൾ വെട്ടിച്ചുരുക്കുന്നുണ്ട്. ഉള്ള ബസുകളിൽ കയറിപ്പറ്റുന്ന സ്ത്രീകളും, കുട്ടികളുമടക്കം ഞെരുങ്ങിനിന്ന് യാത്ര ചെയ്യേണ്ടി വരുന്നു. ചുരുക്കം ബസുകൾ ഓടുന്നത് മൂലവും യാത്രക്കാരുടെ ബാഹുല്യം മൂലവും പ്രധാനപ്പെട്ട സ്റ്റോപ്പുകളിൽ ബസ് നിർത്താത്തതും യാത്രാ ദുരിതം ഇരട്ടിപ്പിക്കുന്നു. ബസ് സ്റ്റോപ്പുകളിൽ യാത്രക്കാർ മണിക്കൂറുകളോളം ബസ് കാത്തുനിൽക്കേണ്ടി വരുകയാണ്. ബസ്സിലെ തിരക്ക് കാരണം യാത്രക്കാരും,ബസ് ജീവനക്കാരും തമ്മിൽ വാഗ്വാദങ്ങളും പതിവാകുന്നുണ്ട്. മുടങ്ങാതെ ബസ് സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി അധികൃതരും, വകുപ്പ് മേധാവികളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇബ്രാഹിം തോക്ക, അഫ്സർ മള്ളങ്കെ,ഖലീൽ കൊടിയമ്മ, അഷ്‌റഫ്‌ കുമ്പള, റസാഖ് മുളിയടുക്ക, മുഹമ്മദ് ഗുഡ്ഡ, മുനീർ പോസോട്ട്, മൂസ അട്ക,ബഷീർ കുമ്പള പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page