ഗുണ്ടാ ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ നേതാവിന് പരിക്ക്

കൊച്ചി : ഗുണ്ടാ ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐ നേതാവിന് പരിക്കേറ്റു. എറണാകുളം വടക്കന്‍ പറവൂര്‍ ചിറ്റാറ്റുകരയിലെ ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് ഷിയാസിനാണ് മര്‍ദ്ദനമേറ്റത്. കാപ്പാ കേസ് പ്രതി അടക്കം അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് ഷിയാസ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

സുഹൃത്തിനെ മര്‍ദ്ദിച്ചത് ഷിയാസ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് അറിയുന്നത്.
തലയ്ക്ക് പരിക്കേറ്റ ഷിയാസ് എറണാകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page