നാട്ടിലിറങ്ങിയ കാട്ടാന കിണറ്റില്‍ വീണു

സുള്ള്യ: കാട്ടില്‍ നിന്നു നാട്ടിലെത്തിയ കാട്ടാന പൊട്ടക്കിണറ്റില്‍ വീണു. സുള്ള്യ, പേരാജെ, കല്‍ചാര്‍പെയ്ക്ക് സമീപത്തു തിങ്കളാഴ്ച രാവിലെയാണ് ആനയെ കിണറ്റില്‍ വീണ നിലയില്‍ നാട്ടുകാര്‍ കണ്ടത്. വലിയ ആഴമുള്ളതാണ് കിണര്‍. വിവരമറിഞ്ഞ് വനപാലകരും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് ആനയെ പുറത്തെത്തിക്കാമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍. ഇതിനുള്ള ശ്രമങ്ങള്‍ തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page