ആദ്യകാല സി.പി.ഐ. നേതാവ് സി വി കൃഷ്ണൻ അന്തരിച്ചു

ചോയ്യംങ്കോട് :ആദ്യകാല സിപിഐ നേതാവും കിണാവൂർ റോഡിലെ റിട്ട:ഹോമിയോ ഫാർമസിസ്റ്റമായ സി വി കൃഷ്‌ണൻ (80) അന്തരിച്ചു.സിപിഐ താലൂക്ക് കമ്മിറ്റി അംഗവും പഴയകാല നാടക പ്രവർത്തകനും ആയിരുന്നു.ഭാര്യ: രാധ പാണ്ട്യാട്ട്. മക്കൾ : സി വി സുകേഷ് കുമാർ ( സി നെറ്റ് എം ഡി ,സിപിഐ കിനാനൂർ ലോക്കൽ സെക്രട്ടറി), സുഗതകുമാരി (എൻ ആർ ജി ഡാറ്റ അക്കൗണ്ടൻറ്), കൃഷ്ണ രാജ്. മരുമക്കൾ: അശോകൻ (ചിറപ്പുറം ), സുനിത പള്ളിപ്പാറ (അക്ഷയ കേന്ദ്രം ചോയ്യംങ്കോട് ), …

തുടര്‍ഭരണം ഉറപ്പ്: എല്‍ഡിഎഫിനു 90 സീറ്റ് കിട്ടും; സതീശന്‍ സന്യസിക്കാന്‍ പോവും: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഇടതുമുന്നണി സംസ്ഥാനത്തു 90 സീറ്റു പിടിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നു പറയുന്നത് അപ്രസക്തമാണെന്നു വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഇടതു ഭരണത്തില്‍ ജനത്തിനു മതിപ്പാണ്. തുടര്‍ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.വിഡി സതീശന്‍ സന്യാസത്തിനു പോകേണ്ടി വരുമെന്നു ഗോവിന്ദന്‍ പറഞ്ഞു. സിപിഎം വിട്ടു റിബല്‍ സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ഒരിടത്തും ജയിക്കില്ല. ബിജെപിയും ഒരിടത്തും ജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.വൈറല്‍ താരത്തിന്റെ വിവാഹം റിയല്‍ കേരള സ്റ്റോറി തന്നെയാണ്. രണ്ടു …

ബിജെപി സംസ്ഥാന സമിതി അംഗം എ. വേലായുധന്റെ മാതാവ് അന്തരിച്ചു

കാസര്‍കോട്: ബിജെപി സംസ്ഥാന സമിതി അംഗം എ. വേലായുധന്റെ മാതാവ് പുല്ലൂര്‍, കൊടവലം അടുക്കാടുക്കം വീട്ടില്‍ കല്യാണി (94) അന്തരിച്ചു. പരേതനായ കാട്ടൂര്‍ കൃഷ്ണന്‍ നായരുടെ ഭാര്യയാണ്. മറ്റു മക്കള്‍: സുശീല, ഭവാനി, വേണു ഗോപാലന്‍ (ശ്രീരാം എഞ്ചി.വര്‍ക്‌സ്, കോട്ടപ്പാറ), വിജയന്‍ (ഗള്‍ഫ്). മരുമക്കള്‍: ദാമോദരന്‍, തമ്പാന്‍ (ഇരുവരും കൊടവലം), സതി (അധ്യാപിക ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അമ്പലത്തറ), അനിത (കുറ്റിക്കോല്‍), മൃദുല (രാവണീശ്വരം).

ചീമേനിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; അപകടത്തില്‍പ്പെട്ടത് വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാര്‍

കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തുറവില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. പടന്നയില്‍ നിന്നും കമ്പല്ലൂരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്നു കാര്‍. തീയും പുകയും ഉയരുന്നത് കണ്ട പടന്ന സ്വദേശി നൗഫലും മറ്റു രണ്ടു പേരും കാര്‍ നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. കാര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. തീപിടിത്തം ഉണ്ടായ വിവരം യഥാസമയം അറിഞ്ഞ് കാര്‍ നിര്‍ത്തിയിരുന്നില്ലെങ്കില്‍ വന്‍ ദുരന്തം തന്നെ ഉണ്ടാകുമായിരുന്നുവെന്നു പറയുന്നു.

സഹായത്തിന് എത്തി ലൈംഗികാതിക്രമം; വ്യാപാരി നേതാവിനെതിരെ പീഡനക്കേസ്

ആലപ്പുഴ: അപകടത്തില്‍ പരിക്കേറ്റ യുവതിയെ സഹായിക്കാമെന്നു പറഞ്ഞ് കൂടെപ്പോയി ലൈംഗികാതിക്രമം നടത്തിയതായി പരാതി. കായംകുളത്തെ വ്യാപാര പ്രമുഖനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവുമായ സിനില്‍ സവാദിനെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്.ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. കായങ്കുളത്തുണ്ടായ അപകടത്തിലാണ് യുവതിക്കു പരിക്കേറ്റത്. ഈ സമയത്ത് സ്ഥലത്തെത്തിയ സവാദ് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ സന്നദ്ധനായി. യാത്രാമധ്യേ വാഹനത്തിനുള്ളില്‍ വച്ച് ശാരീരികമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ആശുപത്രിയിലെത്തിയതിനു ശേഷം യുവതി തനിക്കുണ്ടായ ദുരിതാനുഭവം ഡോക്ടറോട് പറഞ്ഞു. ആശുപത്രി അധികൃതര്‍ വിവരം …

ശോഭാ സുരേന്ദ്രനു ജമാഅത്തെ ഇസ്ലാമിയുടെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള വക്കീല്‍ നോട്ടീസ്

പാലക്കാട്: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് സ്ഥാനാര്‍ത്ഥിയുമായിരുന്ന ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമി ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടു വക്കീല്‍ നോട്ടീസയച്ചു.ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമി പങ്കാളിയാണെന്നും ജമാഅത്തെ ഇസ്ലാമി തീവ്രവാദിയാണെന്നുമുള്ള ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെയാണ് വക്കീല്‍ നോട്ടീസ്. വിവാദ പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറയണം. ഒരു കോടി രൂപ നഷ്ടപരിഹാരവും നല്‍കണം- വക്കീല്‍ നോട്ടീസ് പറഞ്ഞു.ഇസ്ലാമോഫോബിയ നാട്ടില്‍ പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നു നോട്ടീസില്‍ പറയുന്നു. ശ്രീനിവാസന്‍ വധക്കേസുമായി സംഘടനക്കു ബന്ധമൊന്നുമില്ലെന്നു ജമാഅത്തെ ഇസ്ലാമി …

പ്രശസ്ത ഗായിക ആശ ഭോസ്ലെ അന്തരിച്ചു

മുംബൈ: പ്രശസ്ത ഗായിക ആശ ഭോസ്ലെ (92) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് ഹൃദയാഘാതമനുഭവപ്പെട്ടത്. കുറച്ചുകാലമായി നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ലതാമങ്കേഷ്‌കറുടെ സഹോദരിയാണ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ആശാ ഭോസ്ലെ സംഗീത പ്രേമികളുടെ ഇഷ്ടഗായിക ആയിരുന്നു.പിതാവ് ദിനനാഥ് മങ്കേഷ്‌കര്‍ മറാത്തി നാടകവേദിയിലെ പ്രശസ്തഗായകനായിരുന്നു. 1933ലാണ് ആശാ ഭോസ്ലെ ജനിച്ചത്. ഇന്‍ഡോറിലായിരുന്നു ജനനം. മാതാവ് ശുദ്ധമാതി. ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ സഹോദരങ്ങളാണ്. ചെറുപ്രായത്തില്‍ …

കാമുകി പ്രണയബന്ധത്തില്‍ നിന്നു പിന്മാറി ക്രൂരമായി പെരുമാറിയ വിഷമം; 22 കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കും മാതാവിനും എതിരെ കേസെടുത്തു

മംഗ്‌ളൂരു: കുടുംബം ഈദ് ആഘോഷത്തിനായി കാസര്‍കോട്ടേക്കു പോയ സമയത്ത് 22 കാരന്‍ കിടപ്പു മുറിയിലെ ഫാനില്‍ കെട്ടിതൂങ്ങി മരിച്ച സംഭവത്തില്‍ കാമുകിക്കും കാമുകിയുടെ മാതാവിനും എതിരെ പൊലീസ് കേസെടുത്തു. ഉള്ളാള്‍ സ്വദേശിനിയായ കാമുകി , കാമുകിയുടെ മാതാവ് എന്നിവര്‍ക്കെതിരെയാണ് കാവൂര്‍ പൊലീസ് കേസെടുത്തത്. മംഗ്‌ളൂരു, മൂഡുഷെഡ്ഡിലെ മുഹമ്മദ് ആഷിഖ് (22) ജീവനൊടുക്കിയ സംഭവത്തിലാണ് കേസ്.മാര്‍ച്ച് മാസം 21ന് ആണ് ആഷിഖ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്. ഈ സമയത്ത് പിതാവും മറ്റു കുടുംബാംഗങ്ങളും കാസര്‍കോട്ടേക്ക് ഈദ് ആഘോഷിക്കാന്‍ …

കാസർകോട് ജില്ലയുടെ അഭിമാന ഉൽപന്നമായി ചക്കയെ പ്രഖ്യാപിച്ചിട്ടു 4 വർഷം : പ്രഖ്യാപനം ബാക്കി

കാസർകോട്: കേന്ദ്രസർക്കാറിന്റെ “ഒരു ജില്ല ഒരു ഉൽപന്നം” പദ്ധതിയിൽ കാസർകോടിന്റെ അഭിമാന ഉൽപന്നമായി ചക്ക തിരഞ്ഞെടുത്തിട്ട് നാല് വർഷംകഴിഞ്ഞു.പ്രഖ്യാപനം വന്നതോടെ ചക്ക ഉപയോഗിച്ചുള്ള നൂതന വ്യാവസായിക പദ്ധതികൾ പ്രാബല്യത്തിൽ വരുമെന്ന് പ്ലാവ് കർഷകർ ആശിച്ചിരുന്നു.പക്ഷെ,അവർക്കു ലഭിച്ചത് നിരാശയായിരുന്നു.അധികൃതർ ഇപ്പോഴും പ്രഖ്യാപനത്തിൽചവിട്ടിപ്പിടിച്ചു ഉറച്ചുനിൽക്കുന്നു.നടപടി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്ന് നിരാശരായ ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കല്ലുമ്മക്കായയാ യിരുന്നു കാസർകോടിൻറെ സ്വന്തം ഉൽപ്പന്നമായി അനുവദിച്ചിരുന്നത് .എന്നാൽ ജില്ലയുടെ വളരെ ചെറിയ പ്രദേശത്ത് മാത്രം കണ്ടുവരുന്ന കല്ലുമ്മക്കായ യേക്കാൾ വരുമാനസാധ്യത ജില്ലയിൽ എല്ലായിടത്തും …

പെരിയ, ആയമ്പാറയില്‍ ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെരിയ, ആയമ്പാറയില്‍ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടോട്ടെ ചിന്നസ്വാമി എന്ന രാജു (62)ആണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ വീട്ടിനു സമീപത്തെ മരക്കൊമ്പിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേക്കല്‍ പൊലീസ് അന്വേഷിക്കുന്നു.ഭാര്യ: ജയന്തി. മക്കള്‍: സുരേഷ്, കുമാരി, സെല്‍വി.

സുബ്ഹി നിസ്‌ക്കാരം കഴിഞ്ഞ ഉടന്‍ ആദ്യകാല സീമാന്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: സുബ്ഹി നിസ്‌ക്കാരം നിര്‍വ്വഹിച്ച് വിശ്രമിക്കുന്നതിനിടയില്‍ ആദ്യകാല സീമാന്‍ കുഴഞ്ഞു വീണു മരിച്ചു. ബന്തിയോട്, പാച്ചാണി, പാച്ചിവളപ്പ് ഹൗസിലെ മൊയ്തീന്‍ കുട്ടി (72)യാണ് മരണപ്പെട്ടത്.ഭാര്യ: നഫീസ. മക്കള്‍: ആമിന, സുഹ്‌റ, സുബൈദ, ലത്തീഫ്, അബ്ദുല്‍ റഹ്‌മാന്‍, അഷ്‌റഫ്, മുത്തലിബ്. മരുമക്കള്‍: സത്താര്‍, ഇബ്രാഹിം, അസീസ്, നിസ, ഹുസൈബ, ആഷിഫ, അനീസ. സഹോദരങ്ങള്‍: മുഹമ്മദ് അലി, ഖദീജ, ആയിഷാബി.

മുന്‍ നഗരസഭാ കൗണ്‍സിലറും മുസ്ലീംലീഗ് നേതാവുമായിരുന്ന കൂളിയങ്കാല്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: മുന്‍ കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറും മുസ്ലീംലീഗ് നേതാവുമായിരുന്ന കൂളിയങ്കാലിലെ ടി അബൂബക്കര്‍ ഹാജി (75)അന്തരിച്ചു.ഞായറാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലീംലീഗ് പ്രസിഡണ്ട്, സീനിയര്‍ സിറ്റിസണ്‍ ജില്ലാ പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കുളിയങ്കാല്‍ ജമാഅത്ത് പ്രസിഡണ്ടായിരുന്നു.ഖബറടക്കം ഞായറാഴ്ച വൈകുന്നേരം കൂളിയങ്കാല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

മുളിയാറിനെ ഭീതിയിലാഴ്ത്തിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു; ഷാർപ്പ് ഷൂട്ടർ തോക്ക് തിരിച്ചെടുത്തത് നിയമപോരാട്ടത്തിലൂടെ, കൈയടിച്ച് നാട്ടുകാര്‍

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്ത് നിവാസികളെ ഭീതിയിലാഴ്ത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്ത് നാടിന്റെ ഉറക്കം കെടുത്തിയ കൂറ്റന്‍ പന്നിയെ വെടിവച്ചു കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ ആലൂര്‍, ആലനടുക്കയില്‍ വച്ച് ഷാര്‍പ്പ് ഷൂട്ടര്‍ ബി അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പന്നിയെ വെടിവച്ചു വീഴ്ത്തിയത്. ഒരു ക്വിന്റലില്‍ അധികം തൂക്കം വരുന്ന പെണ്‍പന്നിയാണ് വെടിയുണ്ടയ്ക്ക് ഇരയായത്. ആലൂരിലും പരിസരങ്ങളിലും സ്ഥിരമായി എത്തി കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തിയ പന്നിയെ ആണ് കൊന്നത്. ശനിയാഴ്ച രാത്രി നടത്തിയ …

അമ്മയെ കൊലപ്പെടുത്തിയ മകൾ ജോലി കഴിഞ്ഞെത്തിയ പിതാവിനെയും വധിച്ചു

പി പി ചെറിയാൻ ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ മകൾ മാതാവിനെയും പിതാവിനെയും കൊലപ്പെടുത്തി;മൃതദേഹം കൊക്കയിൽ തള്ളിയ മകളെയും കാമുകനെയും പോലീസ് പിടികൂടി54 വയസ്സുകാരിയായ ചെറി റെബെയ്ൻ, 58 വയസ്സുകാരനായ സ്റ്റീഫൻ റെബെയ്ൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് കസാൻഡ്ര ലാംഗ് (29), ജോബി വില്യംസ് (30) എന്നിവർക്കെതിരെ കൂട്ടക്കൊലയ്ക്കു കേസെടുത്തു . തിങ്കളാഴ്ച മിക്കോയിലുള്ള വസതിയി ൽ വെച്ച് പ്രതികൾ ആദ്യം കസാൻഡ്രയുടെ അമ്മയായ ചെറി റെബെയ്നെ (54) യാണ് കൊലപ്പെടുത്തിയത് . തുടർന്ന്, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ …

യുഎസ്-ഇറാൻ സമാധാന ചർച്ച : ആണവായുധ വിഷയത്തിൽ ഉടമ്പടിയായില്ല

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി/ഇസ്ലാമാബാദ്: ഇറാനുമായുള്ള യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നിർണ്ണായക ചർച്ചകൾ പരാജയപ്പെട്ടു. ഏഴ് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ലക്ഷ്യത്തോടെ പാകിസ്ഥാനിൽ നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിൽ കരാറിലെത്താൻ ഇരുപക്ഷത്തിനും സാധിച്ചില്ല. ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഉറപ്പുനൽകാൻ ഇറാൻ തയ്യാറാകാത്തതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമെന്ന് ജെ.ഡി. വാൻസ് പറഞ്ഞു. അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ ഇറാൻ തള്ളുകയായിരുന്നു. സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ, വരും ദിവസങ്ങളിൽ ഇറാനെതിരെയുള്ള സൈനിക നീക്കം അമേരിക്ക ശക്തമാക്കിയേക്കുമെന്ന ആശങ്ക …

നാറ്റോ സഖ്യംവിടാൻ ട്രംപ് ; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: അമേരിക്ക നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്വെളിപ്പെടുത്തി. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചതു. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നില്ലെന്ന നിരാശയാണ് ട്രംപിന്റെ ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കോൺഗ്രസിന്റെ അനുമതിയില്ലാതെ നാറ്റോയിൽ നിന്ന് പിന്മാറുന്നത് നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി മുന്നറിയിപ്പ് നൽകി. 2024-ലെ …

177 ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 177ഗ്രാം ഹാഷിഷുമായി യുവാവിനെ എക്‌സൈസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് ബദോഹി ജില്ലയിലെ ഗ്യാന്‍പൂര്‍, രാവിദാസ് നഗര്‍ സ്വദേശി സന്തോഷി (34)നെയാണ് കാഞ്ഞങ്ങാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി എച്ച് നസീബും സംഘവും അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട്, ആവിക്കര, മുബാറക്ക് ജുമാമസ്ജിദിനു സമീപത്തു വച്ച് ശനിയാഴ്ച രാത്രി ഒന്‍പതേകാല്‍ മണിയോടെയായിരുന്നു അറസ്റ്റ്.പ്രതിയെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രവന്റീവ് ഓഫീസര്‍മാരായ എ ശ്രീകാന്ത്, അബ്ദുല്‍ സലാം, പി രാജീവന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി …

അമേരിക്കയുടെ 250-ാം വാർഷികം: 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്

പി പി ചെറിയാൻ ഒക്ലഹോമ സിറ്റി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ 395-ാമത് ആർമി ബാൻഡ് സംഗീത പരിപാടി അവതരിപ്പിച്ചു. “അമേരിക്ക 250” എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷം രാജ്യത്തിന്റെ ചരിത്രപരമായ നേട്ടങ്ങൾ എടുത്തുകാട്ടുന്നു. ദേശഭക്തി ഗാനങ്ങളും ആധുനിക സംഗീത ശൈലികളും കോർത്തിണക്കിയ പരിപാടിയിൽ സൈനിക പാരമ്പര്യവും കലാപരമായ മികവും ഒത്തുചേർന്നു. മസ്റ്റാങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബാൻഡ് അമേരിക്കയിലെ 13 ആർമി റിസർവ് ബാൻഡുകളിൽ ഒന്നാണ്. ആരോഗ്യരംഗത്തും വിദ്യാഭ്യാസ …