കുണ്ടംകുഴി, കല്ലടക്കുറ്റിയില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ച; മോഷ്ടാവ് ഇരുനില വീടിനകത്തു കടന്നത് വാതില്‍ കുത്തിപ്പൊളിച്ച്, പ്രൊഫഷണല്‍ മോഷ്ടാക്കളെ സംശയം
കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടംകുഴി, കല്ലടക്കുറ്റിയില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ച. ഇരുനില വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ സ്വര്‍ണ്ണവും പണവും സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌കും കവര്‍ന്നു.കല്ലടക്കുറ്റിയിലെ ഗള്‍ഫുകാരന്‍ ഹുസൈന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഏപ്രില്‍ 8നും 11നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ഹുസൈനും കുടുംബവും ഗള്‍ഫിലാണ്. രണ്ടു മാസമായി വീട് അടഞ്ഞു കിടക്കുകയാണ്. വീട്ടു മതില്‍ ചാടിക്കടന്ന മോഷ്ടാക്കള്‍ വീടിന്റെ ഒന്നാം നിലയിലെത്തി വാതില്‍ കുത്തിപ്പൊളിച്ചാണ് അകത്ത് കടന്നത്. …