യുഡിഎഫ് 100ലധികം സീറ്റു നേടും; ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെടില്ല: പികെ കുഞ്ഞാലിക്കുട്ടി; അര്‍ഹതയുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ 100ല്‍ അധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്നു തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണ്. അക്കാര്യത്തില്‍ ലീഗ് ഇടപെടില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഡി സതീശനു ലീഗ് മതിയായ പിന്തുണ നല്‍കിയിട്ടുണ്ട്. ലീഗ് ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെടില്ലെന്നു സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുന്നണിക്കകത്ത് ഒരു പ്രശ്‌നമുണ്ടാക്കാന്‍ ലീഗ് നില്‍ക്കില്ല. ഭരണം നല്ല രീതിയില്‍ കൊണ്ടു പോവുകയാണ് ലക്ഷ്യം. കാലിയായ ഖജനാവില്‍ പണം വേണം. പണമില്ലാതെ ഒന്നും നടക്കില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം മുസ്ലിം ലീഗിനു ഉപമുഖ്യമന്ത്രി സ്ഥാനത്തിനു അര്‍ഹതയുണ്ടെന്നു പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നില്ല. സി.എച്ച് മുഹമ്മദ് കോയയും അവുക്കാദര്‍ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണോയെന്നു തീരുമാനിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page