24 സ്ത്രീകളില്‍ നിന്ന് 29.39 കിലോ സ്വര്‍ണം പിടികൂടി; പിടികൂടിയത് മുംബൈ വിമാനത്താവളത്തില്‍ നിന്ന്

മുംബൈ: 24 സ്ത്രീകളുടെ സംഘം കടത്തുകയായിരുന്ന 29.39 കിലോ സ്വര്‍ണം റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തു. പിടികൂടിയ സ്വര്‍ണ്ണത്തിന് 37.74 കോടി രൂപ വില വരുമെന്ന് ഡി ആര്‍ ഐ അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം മുംബൈ വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്.
കെനിയയിലെ നെയ്‌റോബിയില്‍ നിന്നു ഒരു സംഘം സ്ത്രീകള്‍ സ്വര്‍ണവുമായി മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്ന് കാത്തുനിന്ന റവന്യൂ ഇന്റലിജന്‍സ് 24 വിദേശ വനിതകളെ തടഞ്ഞുനിര്‍ത്തി ഇവരുടെ ബാഗുകളിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചിരുന്ന 25.1ഒരു കിലോ സ്വര്‍ണബാറുകളും 4.27 കിലോ സ്വര്‍ണാഭരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തു.
സ്വര്‍ണ്ണം ഒളിപ്പിക്കാനും ഒളിപ്പിച്ച സ്വര്‍ണ്ണം പിടികൂടുമെന്നുറപ്പായാല്‍ അത് അതിസമര്‍ത്ഥമായി ഒളിപ്പിക്കാനും അതിവിദഗ്ധപരിശീലനം ലഭിച്ചവരാണ് സ്വര്‍ണം കടത്തിയ സ്ത്രീകളെന്നു ഡി ആര്‍ ഐ സൂചിപ്പിച്ചു. അതുകൊണ്ടുതന്നെ ഈ സംഘത്തിനു പിന്നില്‍ വന്‍കണ്ണികളുണ്ടെന്ന് ഉറപ്പായിട്ടുണ്ടെന്നും അവര്‍ക്കു വേണ്ടി വ്യാപക അന്വേഷണം തുടരുന്നതായും സൂചിപ്പിച്ചു.
പിടിയിലായ സ്ത്രീകളെ കോടതിയില്‍ ഹാജരാക്കുമെന്നു ഡി ആര്‍ ഐ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page