വിവേചനാധികാരം: തൃശ്ശൂരിൽ ഉച്ചക്ക് ഒന്നരയ്ക്ക് പിഞ്ചു കുട്ടിയുമായി വോട്ട് ചെയ്യാൻ എത്തിയ യുവതിയെ തിരിച്ചയച്ചു; 6.30ന് സത്യവാങ്മൂലം വാങ്ങിച്ച ശേഷം വോട്ട് ചെയ്യാൻ അവസരം നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മേധാവി ഉൾപ്പെടെ നിർദ്ദേശിച്ചിട്ടും തന്റെ വിവേചനാധികാരത്തിൽ ഉറച്ചുനിന്ന ബൂത്ത് തെരഞ്ഞെടുപ്പ് ഓഫീസർ തൃശ്ശൂർ ജില്ലയിൽ ഒരു യുവതിയെ വട്ടം കറക്കിച്ചു .മിക്സിയിൽ വിരൽ കുടുങ്ങി 15 സ്റ്റിച്ചുള്ള യുവതിയുടെ ചൂണ്ട് വിരലിൽ തന്നെ മഷി പുരട്ടണം എന്ന വാശിയിൽ ഉറച്ചു നിന്ന തിരഞ്ഞെടുപ്പ് ബൂത്ത് ചുമതലയുള്ള ജീവനക്കാരി, യുവതിയെ വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത് അതിനിടയിൽ വിവാദമായിരുന്നു.ജില്ലാ കളക്ടറും എഡിഎമ്മും ഡോക്ടർമാരും ആരോഗ്യവകുപ്പ് ജീവനക്കാരും ഇടപെട്ടിട്ടും ബൂത്ത് തിരഞ്ഞെടുപ്പ് ജീവനക്കാരി വിവേചനാധികാര കടുംപിടുത്തത്തിൽ ഉറച്ചുനിന്നു . മുൻമന്ത്രി വി.എസ്.സുനിൽകുമാർ ഇടപെട്ടിട്ടും കടുംപിടുത്തത്തിൽ നിന്ന് മാറാതിരുന്ന ജീവനക്കാരി പിന്നീട് യുവതിയോട് സത്യവാങ്മൂലം ആവശ്യപ്പെടുകയും അതിനുശേഷം യുവതിയെ വോട്ട് ചെയ്യാൻ അനുവദിക്കുകയും ആയിരുന്നു. സംഭവം വലിയ വിവാദത്തിനും ഒച്ചപ്പാടിനും ഇടയാക്കിയിരുന്നു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page