ചക്ക പറിക്കാൻ പ്ലാവിൽ കയറിയ മധ്യവയസ്ക്കൻ വീണു മരിച്ചു

കാസർകോട്: ചക്ക പറിക്കാൻ പ്ലാവിൽ കയറിയ മധ്യവയസ്കൻ വീണു മരിച്ചു. കയ്യൂർ – ചീമേനി പഞ്ചായത്തിലെ ചെറിയാക്കര കാവുങ്കൽ ബാലചന്ദ്രൻ (64) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം. വീട്ടുപറമ്പിലെ പ്ലാവിൽ നിന്നും ചക്ക പറിക്കാൻ കയറിയപ്പോഴാണ് അപകടമുണ്ടായത്. ഉടൻ നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറി യിൽ.ഭാര്യ: പുഷ്പവല്ലി. മക്കൾ: നിതിൻകുമാർ ( ഗൾഫ് ), മിഥുൻ കുമാർ (കപ്പൽ ). സഹോദരങ്ങൾ ശ്രീധരൻ മാസ്റ്റർ (ചായ്യോത്ത്), നാരായണി, പരേതനായ നാരായണൻ (എക്സ് മിലിറ്ററി ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page