സ്‌കൂട്ടറില്‍ ഓട്ടോയിടിച്ചു; കോട്ടിക്കുളം സ്വദേശി മരിച്ചു, പേരക്കുട്ടിക്ക് പരിക്ക്

കാസര്‍കോട്: ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത് സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുന്‍ പ്രവാസി മരിച്ചു. പാലക്കുന്ന് കോട്ടിക്കുളത്തെ ശര്‍മ്മില വില്ലയിലെ പി എം കുഞ്ഞബ്ദുള്ള (65)യാണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അന്ത്യമുണ്ടായത്. അഞ്ചു വയസ്സുള്ള പേര മകന്‍ പരിക്കേറ്റ് ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 11 മണിയോടെ വീടിനു മുന്നില്‍ ഉണ്ടായ അപകടത്തിലാണ് കുഞ്ഞബ്ദുള്ളയ്ക്കും പേരമകനും സാരമായി പരിക്കേറ്റത്. പള്ളിക്കരയിലെ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇരുവരും. കോട്ടിക്കുളത്തെ വീടിനു മുന്നില്‍ എത്തിയപ്പോള്‍ എതിര്‍ ഭാഗത്തു നിന്നും എത്തിയ ഓട്ടോ ഇടിച്ചാണ് അപകടം ഉണ്ടായത്.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പരേതനായ ടി എം അബൂബക്കര്‍ ഹാജി- നബീസ ദമ്പതികളുടെ മകനാണ് കുഞ്ഞബ്ദുള്ളു.ഭാര്യ: ജമീല. മക്കള്‍: സുഹൈമ, ശര്‍മ്മില. മരുമക്കള്‍: രജിയാസ്, ജംഷീദ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തു, അബ്ദുല്‍ റഹ്‌മാന്‍, അഹമ്മദ് ബഷീര്‍, അബ്ദുല്‍ അനീസ്, ലത്തീഫ്, ഷംസുദ്ദീന്‍, ഖദീജ, കുഞ്ഞാസിയ, ഫാത്തിമ, മാജിദ, പരേതയായ അലീമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page