ശരണ്യയെ കണ്ടെത്തി; വിരാജ് പേട്ട് ആശുപത്രിയിൽ എത്തിച്ചു

മടിക്കേരി :കുടകിലെ തടിയന്റെ മോൾ മലയിൽ ട്രക്കിങ്ങിനു പോയി കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ നാലാം ദിവസമായ ഇന്ന് മല അടിവാരത്തു കണ്ടെത്തി. ശരണ്യയെ കണ്ടെത്താൻ സഹായിക്കണമെന്ന് കേരള മുഖ്യമന്ത്രി കർണാടക മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. കർണാടക വനംമന്ത്രിയുടെ പ്രത്യേക മേൽനോട്ടത്തിൽ60 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥന്മാർ നാലു സംഘമായി തിരച്ചിൽ നടത്തുകയായിരുന്നു. ഡ്രോൺ ,തെർമൽ സ്കാനർ ,ഡോഗ് സ്കോഡ് എന്നിവയുടെ സഹായത്തോടെ ആയിരുന്നു പരിശോധന. വഴിതെറ്റിയതിനെ തുടർന്നാണ് തിരിച്ചെത്താൻ വൈകിയതെന്ന് പറയുന്നു .ശരണ്യയെ വിരാജ് പേട്ട് ആശുപത്രിയിലെ ത്തിച്ചു . ആരോഗ്യനില തൃപ്തികരമാണെന്നു അധികൃതർ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page