ശരണ്യയെ കണ്ടെത്തി; വിരാജ് പേട്ട് ആശുപത്രിയിൽ എത്തിച്ചു

മടിക്കേരി :കുടകിലെ തടിയന്റെ മോൾ മലയിൽ ട്രക്കിങ്ങിനു പോയി കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ നാലാം ദിവസമായ ഇന്ന് മല അടിവാരത്തു കണ്ടെത്തി. ശരണ്യയെ കണ്ടെത്താൻ സഹായിക്കണമെന്ന് കേരള മുഖ്യമന്ത്രി കർണാടക മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. കർണാടക വനംമന്ത്രിയുടെ പ്രത്യേക മേൽനോട്ടത്തിൽ60 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥന്മാർ നാലു സംഘമായി തിരച്ചിൽ നടത്തുകയായിരുന്നു. ഡ്രോൺ ,തെർമൽ സ്കാനർ ,ഡോഗ് സ്കോഡ് എന്നിവയുടെ സഹായത്തോടെ ആയിരുന്നു പരിശോധന. വഴിതെറ്റിയതിനെ തുടർന്നാണ് തിരിച്ചെത്താൻ വൈകിയതെന്ന് പറയുന്നു .ശരണ്യയെ വിരാജ് പേട്ട് ആശുപത്രിയിലെ …

കേരളത്തിൽ യുഡിഎഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടും; സദ്ഭരണം കാഴ്ചവയ്ക്കും: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

കണ്ണൂർ: സംസ്ഥാനത്ത് എൻഡിഎയും എൽഡിഎഫും ഒറ്റക്കെട്ടാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. മട്ടന്നൂർ വയത്തൂർ ,കണ്ണൂർ ,തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . റോഡ് ഷോ, കോർണർ മീറ്റിംഗ് എന്നിവയിലും അദ്ദേഹം പങ്കെടുത്തു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടുമെന്ന് അദ്ദേഹം പറഞ്ഞു .കേരളീയർ മാറ്റം ആഗ്രഹിക്കുന്നു. മെച്ചപ്പെട്ട വികസനം ആവശ്യപ്പെടുന്നു. തൊഴിലില്ലായ്മയ്ക്ക് പരിഹാരം തേടുന്നു. പത്തുവർഷത്തെ പിണറായി ഭരണം ഈ മേഖലകളെ മാത്രമല്ല, കേരളത്തെ തന്നെ കൂട്ടിച്ചോറാക്കി …

9 മണി വരെയുള്ള പ്രധാന വാർത്ത​

കേരളത്തിൽ ഏപ്രിൽ 9-ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.​ ദേശീയ നേതാക്കൾ കേരളത്തിൽ: എൻ.ഡി.എ സ്ഥാനാർത്ഥികൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ ഇന്ന് സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർ യു.ഡി.എഫിനായി ഇന്ന് വോട്ട് തേടുന്നുണ്ട്.​ വാടാനപ്പിള്ളിയിൽ പ്രതിഷേധം: തൃശൂർ വാടാനപ്പിള്ളിയിൽ വോട്ടർമാർക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു എന്നാരോപിച്ച് യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ പ്രതിഷേധിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി …

ബാലകൃഷ്ണന്‍ മാങ്ങാട് ചെറുകഥാ ശില്‍പശാല: മികച്ച കഥകള്‍ നവോത്ഥാനത്തിന്റെ ശംഖൊലികള്‍: സന്തോഷ് ഏച്ചിക്കാനം

കാസര്‍കോട്: നവോത്ഥാനത്തിന്റെ ശംഖൊലികളാണ് മലയാളത്തിലെ മികച്ച കഥകളെന്ന് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. എഴുത്തുകാരുടെ പ്രതിബദ്ധത ഇന്നും സമൂഹം ആവശ്യപ്പെടുന്നുണ്ട്. എഴുത്തുകാര്‍ക്ക് സമൂഹത്തോട് വലിയ പ്രതിബദ്ധതയുണ്ട്. ഉപഭോഗ സംസ്‌കൃതി സൃഷ്ടിക്കുന്ന അത്യാഗ്രഹങ്ങളുടെ അടിമകളായി മനുഷ്യര്‍ ഇപ്പോഴും തുടരുന്നു. വിപണിയുടെ സ്വാധീനത്തില്‍ നിന്നു വിടുതല്‍ നേടാനുള്ള ശക്തി മലയാള കഥകളിലുണ്ട്-അദ്ദേഹം പറഞ്ഞു.ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക സമിതി, മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയം, മൈത്രി പകല്‍വീട് ഗ്രന്ഥാലയം എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ചെറുകഥാ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമ്പ് …

തെയ്യം കണ്ടു മടങ്ങുകയായിരുന്ന യുവതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ ക്ക് ഗുരുതരം, അപകടം ഞായറാഴ്ച പുലര്‍ച്ചെ പെരുമ്പളയില്‍

കാസര്‍കോട്: തെയ്യം കണ്ട് മടങ്ങുകയായിരുന്ന യുവതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ പെരുമ്പള, ചിറവാതുക്കലിലെ പ്രമീള (45), ബന്ധുവായ ശ്രീകൃഷ്ണ (25) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പെരുമ്പള, ചെല്ലൂഞ്ഞിയിലാണ് അപകടം ഉണ്ടായത്. അണിഞ്ഞ തുളിച്ചേരി തറവാട്ടില്‍ തെയ്യം കണ്ട് മടങ്ങുകയായിരുന്നു ഇരുവരും. ചെല്ലൂഞ്ഞി ഇറക്കത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. മറ്റൊരു സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ബന്ധുക്കളാണ് ഇരുവരെയും അപകടത്തില്‍പ്പെട്ട …

കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

കാസര്‍കോട്: കാറില്‍ കടത്തിക്കൊണ്ടു വന്ന 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവിനെ എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. തലപ്പാടി മണ്ടൈക്കട്ട, തച്ചാനിയിലെ നിഖിലിനെ (24)യാണ് കുമ്പള എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 9 15 മണിയോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് കുമ്പള ഭാഗത്തേക്ക് കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം കുണ്ടങ്കേരടുക്കയിലേക്ക് എത്തിയത്. നിരവധി അബ്കാരി കേസുകളില്‍ പ്രതിയും സ്ഥിരം കുറ്റവാളിയുമായ കുണ്ടങ്കേരടുക്കയിലെ പ്രഭാകര എന്ന അണ്ണി പ്രഭാകര (55) …

വിവിധ കേസുകളില്‍ പിടിയിലായ വാഹനങ്ങള്‍ ഇളക്കിക്കൊണ്ടു പോവാന്‍ ശ്രമിച്ചെന്ന കേസിലെ മുഴുവന്‍ പ്രതികളെയും വിട്ടയച്ചു

കാഞ്ഞങ്ങാട്: ചട്ടഞ്ചാലില്‍ നിയമവിദുദ്ധ നടപടികളില്‍ പിടികൂടുന്ന വാഹങ്ങള്‍ അട്ടിയിട്ട സ്ഥലത്ത് നിന്ന് വാഹനങ്ങള്‍ ഇളക്കി പാര്‍ട്‌സുകളായി കൊണ്ടു പോവുന്നിനു ശ്രമിച്ചു എന്നാരോപിച്ച് മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഴുവന്‍ പ്രതികളെയും ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു.കുറ്റപത്രത്തില്‍ പൊലീസ് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.ചെംനാട് സ്വദേശികളായ മുഹമ്മദ് അബ്ദുല്‍ റിഫായത്ത്, മുഹമ്മജ് ഷാ സിഎച്ച്, മുഹമ്മദ് മാഹിന്‍ ഫത്താഹ്, ഷമ്മാസ് സിഎ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. നാലു പേരെയും …

പരസ്യപ്രചാരണത്തിന് കൊടിയിറങ്ങാന്‍ ഇനി രണ്ടു ദിവസം മാത്രം; കാസര്‍കോട്ട് ‘മുനാഫിഖ്’ വിവാദം

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന് രണ്ടുദിവസം മാത്രം ബാക്കിയിരിക്കെ കാസര്‍കോട്ട് ‘മുനാഫിഖ്’ വിവാദം. സംഭവത്തില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിന്റെ ഇലക്ഷന്‍ ഏജന്റ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.കഴിഞ്ഞ ദിവസം മുള്ളേരിയക്ക് സമീപത്ത് നടന്ന യുഡിഎഫ് സംഘടിപ്പിച്ച കുടുംബ യോഗത്തില്‍ വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ആയിഷത്ത് ഫര്‍സാന നടത്തിയ പ്രസംഗമാണ് വിവാദമായത്. ‘മുനാഫിഖ്’ എന്ന അറബിക് വാക്ക് ഉപയോഗിച്ചത് ഷാനവാസ് പാദൂരിനെ വ്യക്തിഹത്യ നടത്താനാണെന്ന് പരാതിയില്‍ പറഞ്ഞു. കപട വിശ്വാസി എന്നാണ് …

പറക്കളായിയില്‍ യുവതിയെയും മകളെയും കാണാതായി

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പറക്കളായിയില്‍ യുവതിയെയും മകളെയും കാണാതായതായി പരാതി. അരീക്കര ഹൗസിലെ ജിതീഷിന്റെ ഭാര്യ ശില്‍പ (26), അഞ്ചു വയസ്സുള്ള മകള്‍ എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ 9.20 മണിയോടെ വീട്ടില്‍ നിന്നാണ് ഭാര്യയെയും മകളെയും കാണാതായതെന്നു ജിതേഷ് അമ്പലത്തറ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

അമ്പലത്തറ സ്‌നേഹാലയത്തിലെ അന്തേവാസി കൃഷ്ണന്‍ വിട വാങ്ങി

കാസര്‍കോട്: അമ്പലത്തറ, സ്‌നേഹാലയത്തില്‍ അന്തേവാസിയായിരുന്ന 62 കാരന്‍ മരിച്ചു. കള്ളാര്‍, മാലക്കല്ല്, പൂക്കുന്നം ഹൗസിലെ പി.സി കൃഷ്ണന്‍ (62) ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. മകന്‍ കെ. ശ്രീജിത്ത് നല്‍കിയ പരാതിയില്‍ അമ്പലത്തറ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഗേറ്റും പൂട്ടും അടിച്ചു തകര്‍ത്തു; മൂന്നു പേര്‍ക്കെതിരെ കേസ് കാസര്‍കോട്: വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി ഗേറ്റും പൂട്ടും തകര്‍ത്തതായി പരാതി. അമ്പലത്തറ, നായ്ക്കുട്ടിപ്പാറ, സ്‌നേഹാലയത്തിനു സമീപത്തെ മൂന്നാം മൈല്‍, പ്രണവ് നിവാസിലെ കെ. ജ്യോതി ഗിരീഷിന്റെ പരാതിയില്‍ …

നിയമസഭാ തിരഞ്ഞെടുപ്പ് : കുതിച്ചുപാഞ്ഞ് ബേഡകം; ആവേശമായി മിനി മരത്തോൺ

കുണ്ടംകുഴി : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർമാരിൽ ആവേശമുണർത്താൻ ജില്ലാ ഭരണകൂടം നടത്തിയ മിനി മാരത്തോൺ മലയോരത്തു ആവേശം വിതറി. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) നേതൃത്വത്തിൽ നടന്ന ‘വോട്ടായനം’ ജില്ലാതല പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബേഡകത്ത് മിനി മാരത്തോൺ സംഘടിപ്പിച്ചത്.ബേഡകം മുതൽ കുണ്ടംകുഴി വരെ നടന്ന മാരത്തോണിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി നൂറുകണക്കിന് പേർ പങ്കെടുത്തു. അഞ്ച് കിലോമീറ്ററോളം ദൂരം വെറും അരമണിക്കൂർ കൊണ്ട് ഓടിത്തീർത്താണ് വിജയികൾ ഫിനിഷിംഗ് പോയിന്റിലെത്തിയത്. പുരുഷ വിഭാഗത്തിൽ …

നിയമസഭാ തിരഞ്ഞെടുപ്പ് : കാസർകോട് ജില്ലയിൽ 268 ക്രിട്ടിക്കൽ ബൂത്തുകൾ: സുരക്ഷാക്രമീകരണങ്ങൾ ജില്ലാ കളക്ടർ അവലോകനയോഗം ചെയ്തു

കാസർകോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 2026 മായി ബന്ധപ്പെട്ട് ജില്ലയിലെ 268 ക്രിട്ടിക്കൽ ബൂത്തുകളിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നതിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ യോഗം തീരുമാനിച്ചു. സുരക്ഷാ ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി കേന്ദ്ര സേനാംഗങ്ങളോട് ആവശ്യപ്പെട്ടു. പോസ്റ്റൽ വോട്ടും ഹോംവോട്ടും സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ദിവസം ക്രമസമാധാനവുമായി ബന്ധപ്പെട്ട് കൂടുതൽ ശ്രദ്ധ വേണമെന്നു ജില്ലാ പോലീസ് …

സ്‌കൂളിലേക്ക് പോയ യുവതിയെ കാണാതായി; മുഹമ്മദ് റാഫി എന്നയാളുടെ കൂടെ പോയതായി സംശയം

കാസര്‍കോട്: സ്‌കൂളിലേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. പിതാവ് നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉദുമ, പടിഞ്ഞാര്‍ സ്വദേശിനിയായ മറിയം സഫ (21) യെയാണ് കാണാതായത്. മേല്‍പറമ്പിലുള്ള സ്വകാര്യ സ്‌കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മകള്‍ ഏപ്രില്‍ ഒന്നിന് രാവിലെ 9 മണിക്ക് വീട്ടില്‍ നിന്നു ഇറങ്ങിയതെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. മേല്‍പ്പറമ്പയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് റാഫി എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

ഉദുമയില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നിലെ കുഴിയില്‍ വീണു പ്രഭാത സവാരിക്ക് ഇറങ്ങിയ ഉദയമംഗലം സ്വദേശിക്ക് ഗുരുതര പരിക്ക്

കാസര്‍കോട്: ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നില്‍ കുഴിച്ച കുഴിയില്‍ വീണ് പ്രഭാത സവാരിക്ക് ഇറങ്ങിയ വയോധികന് ഗുരുതര പരിക്ക്. ഉദുമ, ഉദയമംഗലം ചേരിപ്പാടിയിലെ രവീന്ദ്രന്‍ കാവില്‍ (72) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതു കാലിന്റെ തുടയെല്ല് പൊട്ടിയതായും ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.ഞായറാഴ്ച പുലര്‍ച്ചെ അഞ്ചേകാല്‍ മണിയോടെയാണ് സംഭവം. പ്രഭാത സവാരി നടത്താറുളള രവീന്ദ്രന്‍ കാവില്‍ ഉദുമ ടൗണിലെത്തി മടങ്ങുകയാണ് പതിവ്. വീട്ടിലേക്ക് മടങ്ങും മുമ്പ് ഉദുമ ടൗണിലെ ഷോപ്പിംഗ് …

കാസർകോട്ട് വോട്ടെടുപ്പിനുള്ള ഒരുക്കം അവസാന ഘട്ടത്തിലേക്ക്: പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം പൂര്‍ത്തിയായി

കാസർകോട് : വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗികതയ്യാറെടുപ്പു പൂർത്തിയായിക്കൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് സുഗമവും കുറ്റമറ്റതുമായ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു നടത്തിവന്ന വിപുലമായ പരിശീലന പരിപാടികള്‍ പൂര്‍ത്തിയായി.ഫെബ്രുവരി ഒമ്പതിനാണ് പരിശീലനം ആരംഭിച്ചത്. പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍, സെക്ടര്‍ ഓഫീസര്‍മാര്‍, എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് ടീം, പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, സെക്ടര്‍ ഓഫിസര്‍മാര്‍, കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്ന മുഴുവന്‍ …

കളത്തൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദ്ദിച്ച കേസ്: പ്രതി അറസ്റ്റില്‍

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും തല ചുമരില്‍ ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. ബദിയഡുക്ക, പെരഡാല സ്വദേശിയായ സജീഷി (37)നെയാണ് കുമ്പള പൊലീസ് മണിക്കൂറുകൾക്കകംഅറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചതായി പൊലീസ് പറഞ്ഞു.

കുമ്പളയിലെ തോക്കും തിരയും വേട്ട; കൊച്ചിയെ വിറപ്പിച്ച തമ്മനം ഷാജിയുടെ കൂട്ടാളി അറസ്റ്റില്‍

കാസര്‍കോട്: കുമ്പള ടൗണില്‍ വച്ച് തോക്കും തിരകളുമായി യുവാവിനെ പിടികൂടിയ കേസിലെ കൂട്ടാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിലെ ആര്‍ എസ് ബിലാലി(30)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ സനിത്തും സംഘവും അറസ്റ്റ് ചെയ്തത്. ബിലാല്‍, കൊച്ചിയെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടാതലവന്‍ തമ്മനം ഷാജിയുടെ കൂട്ടാളിയാണെന്ന് കുമ്പള പൊലീസ് പറഞ്ഞു.2025 ജൂണ്‍ 21ന് രാത്രിയിലാണ് കുമ്പള ടൗണില്‍ വച്ച് എസ് ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തില്‍ 9 എം എം …

കുടകില്‍ ട്രക്കിംഗിനിടയില്‍ കാണാതായ മലയാളി യുവതി ശരണ്യ എവിടെ? വനം വകുപ്പും പൊലീസും തെരച്ചില്‍ തുടരുന്നു, യുവതിയെ കാണാതായത് വന്യമൃഗസാന്നിധ്യമുള്ള പ്രദേശത്ത്

സുള്ള്യ: കര്‍ണ്ണാടകയിലെ കുടകില്‍ ട്രക്കിംഗിനിടയില്‍ കാണാതായ മലയാളി യുവതിയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഡ്രോണ്‍, പൊലീസ് നായ, മലകയറ്റ വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടെയാണ് ഞായറാഴ്ച രാവിലെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. കോഴിക്കോട്, നാദാപുരം സ്വദേശിയും കൊച്ചിയിലെ ഐടി പ്രൊഫഷണലുമായ ജിഎസ് ശരണ്യ (36)യെ ഏപ്രില്‍ രണ്ടു മുതല്‍ക്കാണ് കാണാതായത്.കുടകിലെ ഏറ്റവും വലിയ കൊടുമുടിയായ തടിയന്റമുകള്‍ കയറാന്‍ എത്തിയതായിരുന്നു ശരണ്യ. ഒറ്റക്കാണ് ശരണ്യ കൊച്ചിയില്‍ നിന്നും മലകയറ്റത്തിനു എത്തിയത്. ഏപ്രില്‍ ഒന്നിന് രാത്രി നാപോക്ക്, യാവകപാടിയിലെ ഹോം സ്‌റ്റേയിലാണ് ശരണ്യ …