കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയുടെ ബന്ധുക്കൾ അമേരിക്കയിൽ തടവിൽ; ഗ്രീൻ കാർഡ് റദ്ദാക്കി
പി പി ചെറിയാൻലോസ് ഏഞ്ചൽസ് :കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയുടെ അനന്തരവളെയും മകളെയും അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. ഇവരുടെ ഗ്രീൻ കാർഡ് റദ്ദാക്കിയതായും രാജ്യം വിടാൻ ഉത്തരവിട്ടതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഖാസിം സുലൈമാനിയുടെ അനന്തരവൾ ഹമീദ സുലൈമാനി അഫ്ഷറും മകളുമാണ് ലോസ് ഏഞ്ചൽസിൽ പിടിയിലായത്. ഇവർ ഇറാനിയൻ ഭരണകൂടത്തെ അനുകൂലിക്കുന്നവരാണെന്നും അമേരിക്കയെ ‘മഹാ സാത്താൻ’ എന്ന് വിശേഷിപ്പിച്ച് ആക്രമണങ്ങളെ ആഘോഷിച്ചവരാണെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. അമേരിക്കൻ വിരുദ്ധ ഭീകര …