വളവില്‍ വാഹനം നിര്‍ത്തിയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റി റോഡില്‍ ഉപേക്ഷിച്ചു

മുംബൈ: വളവില്‍ വാഹനം നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ യുവാവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റി റോഡില്‍ ഉപേക്ഷിച്ചതായി പരാതി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. പിക് അപ് വാന്‍ ഡ്രൈവറായ 32കാരനാണ് അക്രമത്തിനിരയായത്. വളവില്‍ വാഹനം നിര്‍ത്തിയതിനെച്ചൊല്ലി പിക് അപ് വാന്‍ ഡ്രൈവറും അജ്ഞാതരായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ചരക്ക് ലോറിയിലെ ഡ്രൈവറും തമ്മില്‍ തര്‍ക്കം നടന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് കുത്തനെയുള്ള വളവില്‍ വാഹനം നിര്‍ത്തിയതിനെ ചൊല്ലിയാണ് ഇരു വിഭാഗവും തമ്മില്‍ വഴക്കിട്ടത്.

തര്‍ക്കത്തിന് പിന്നാലെ ചരക്ക് ഇറക്കിയശേഷം സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന പിക് അപ് വാന്‍ ഡ്രൈവറെ ചരക്കുവാഹനത്തിലുണ്ടായിരുന്നവര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതോടെ വയലിലേക്ക് ഓടിരക്ഷപ്പെട്ട യുവാവിനെ ഏഴംഗസംഘം പിടികൂടി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റിയശേഷം റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏറെ നേരം സഹായത്തിനായി നിലവിളിച്ച യുവാവിനെ ബന്ധു എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവ് നിലവില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിനുശേഷം ഒളിവില്‍ പോയ സംഘത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page