അടുത്ത മാസം വിവാഹം നടക്കാനിരിക്കെ 19 കാരി കുടിലിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ലക്ക്‌നൗ: അടുത്തമാസം വിവാഹം നടക്കാനിരിക്കെ 19 കാരിയെ കുടിലിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ദിയോറിയയിലാണ് സംഭവം. വീട്ടില്‍ പെണ്‍കുട്ടി തനിച്ചാണ് താമസിച്ചിരുന്നത്. അയല്‍ ജില്ലയായ ഗോരഖ്പൂരില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന പിതാവ് വല്ലപ്പോഴും മാത്രമേ മകളെ കാണാന്‍ എത്തിയിരുന്നുള്ളൂവെന്ന് സമീപവാസികള്‍ പറഞ്ഞു.

കുടിലില്‍ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നും കൊലപാതകമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ബന്ധുക്കളും പരിസരവാസികളും കൊലപാതകമെന്ന സംശയം പ്രകടപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page