‘തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങിയാല്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തും’; ജി സുധാകരന്റെ ഡ്രൈവര്‍ക്ക് വധഭീഷണി

ആലപ്പുഴ: പതിറ്റാണ്ടുകളായുള്ള സിപിഎം ബന്ധം വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജി സുധാകരന്റെ ഡ്രൈവര്‍ പ്രദീപ് കുമാറിന് വധഭീഷണിയെന്ന് പരാതി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് പൊലീസില്‍ പരാതിപ്പെട്ടു. രണ്ട് നമ്പറുകളില്‍ നിന്ന് നാലു തവണ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പ്രദീപ് കുമാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. ജി. സുധാകരന്റെ പാര്‍ട്ടി മാറ്റത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് സംഭവം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page