നളന്ദ ശിതല ക്ഷേത്രത്തില്‍ തിരക്കില്‍പെട്ട് 8 സ്ത്രീകള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
നളന്ദ: നളന്ദ ശിതല ക്ഷേത്രത്തില്‍ ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് എട്ട് സ്ത്രീകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അറിയുന്നത്. ചൊവ്വാഴ്ചതോറും ക്ഷേത്രത്തില്‍ നല്ല തിരക്കുണ്ടാകാറുണ്ടെന്നും ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാല്‍ ഇന്ന് മറ്റ് ദിവസങ്ങളേക്കാള്‍ ഭക്തര്‍ തടിച്ചുകൂടിയിരുന്നുവെന്നും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് അപകടമെന്നുമാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രദേശവാസികളും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭക്തര്‍ ക്യൂവില്‍ നില്‍ക്കാന്‍ …