ഒരാളുടെ കാമുകിയോടു മറ്റൊരാള്‍ക്കും പ്രണയം: മധ്യസ്ഥന്‍ മാരകായുധങ്ങള്‍ കൊണ്ടുള്ള മര്‍ദ്ദനമേറ്റ് ഗുരുതരനിലയില്‍

കുമ്പള: കാമുകിയെ പ്രേമിക്കുന്ന മറ്റൊരാളെ അടിച്ചുപരത്താന്‍ മാരകായുധങ്ങളുമായെത്തിയ കാമുകനടക്കമുള്ള എട്ടംഗസംഘം മധ്യസ്ഥനെ മാരകമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ കുമ്പള മാട്ടങ്കുഴിയിലെ മുഹമ്മദ് അഫ്സാന്‍ ഫഹദി(19)നെ കുമ്പളയിലും കാസര്‍കോട്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫഹദിനെ വീണ്ടും കുമ്പള ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ശരീരമാസകലം ഇരുമ്പു വടിയും മറ്റു മാരകായുധങ്ങളും കൊണ്ട് അടിയേറ്റ പരിക്കുണ്ട്.
ഇന്നലെ അര്‍ദ്ധരാത്രിയാണ് അക്രമമുണ്ടായത്. കുമ്പളയിലെ മറ്റൊരാളുടെ കാമുകിയുമായി ഫഹദിന്റെ സുഹൃത്തായ അംഗഡിമുഗറിലെ യാനിയും ലോഹ്യത്തിലാണെന്നാരോപിച്ചു കാമുകനും മറ്റ് എട്ടുപേരും അര്‍ദ്ധരാത്രി ടൗണിലെത്തുകയായിരുന്നു. യാനിയും കൂട്ടുകാരന്‍ ഫഹദും ടൗണിലുണ്ടെന്നറിഞ്ഞു യാനിന്റെ പ്രേമം അവസാനിപ്പിക്കാന്‍ മാരകായുധങ്ങളുമായാണ് സംഘം എത്തിയതെന്നു പറയുന്നു. ഇതേസമയം ടൗണില്‍ നില്‍ക്കുകയായിരുന്ന ഫഹദിന്റെയും യാനിയുടെയും അടുത്തു കാര്‍ നിറുത്തി മാരകായുധങ്ങളുായി എട്ടംഗസംഘം റോഡിലിറങ്ങി. ഉടനെ യാനിയോടു ഒടക്ക് ലൈനില്‍ സംസാരിക്കാന്‍ തുടങ്ങിയ സംഘത്തെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച ഫഹദിനെ അവര്‍ മാരകായുങ്ങളുപയോഗിച്ചു തലങ്ങളും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നെന്നു പറയുന്നു. അടിയേറ്റു ഫഹദ് നിലത്തു വീഴുന്നതു കണ്ട യാനി സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. കാമുകനും സംഘവും യാനിയോടുള്ള വൈരാഗ്യം മുഴുവന്‍ ഫഹദിനോടു തീര്‍ത്ത ശേഷം സ്ഥലം വിട്ടു.
കുമ്പളയിലെ ജാഫി, ഫസല്‍, റഹ്‌മാന്‍, ഹാഷിം, നിഹാല്‍, മിന്‍ഹാജ്, ഫിറോസ്, അനസ് തുടങ്ങി എട്ടുപേരാണ് മര്‍ദ്ദിച്ചതെന്നു പറയുന്നു. ഇവര്‍ക്കെതിരെ പൊലീസ് കേസെുത്തു.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അഫ്സാനെ ആദ്യം കുമ്പള ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കാസര്‍കോട് ആശുപത്രിയിലേക്കയച്ചു. അവിടെ വിദഗ്ദ്ധപരിശോധനയ്ക്കു ശേഷം കുമ്പളയിലേക്കു തിരിച്ചയക്കുകയായിരുന്നുവെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page