കാസർകോട് ഡയലൈഫ് ഹോസ്പിറ്റലിൽ കിഡ്നി ട്യൂമർ വിജയകരമായി നീക്കം ചെയ്തു

കാസർകോട് : കാസർകോട് ഡയലൈഫ് ഹോസ്പിറ്റലിൽ അപൂർവമായ കിഡ്നി ട്യൂമർ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. റെ നൽ അംഗ്യോമ്യോ ലിപോമ എന്ന സങ്കീർണമായ ട്യൂമർ ബാധിച്ചിരുന്ന 50 വയസുകാരിയുടെ കിഡ്നി സംരക്ഷിച്ചുകൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കാസർകോട് ജില്ലയിൽ ആദ്യമായാണ് കിഡ്നി സംരക്ഷിക്കുന്ന ഈ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രോഗിക്ക് പ്രത്യേകമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സാധാരണ ആരോഗ്യ പരിശോധനകളുടെ ഭാഗമായി നടത്തിയ റൂട്ടീൻ ടെസ്റ്റുകളിലൂടെയാണ് ട്യൂമർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ സ്കാനിംഗുകളും മറ്റ് പരിശോധനകളും അടിസ്ഥാനമാക്കി കിഡ്നി മുഴുവനായി നീക്കം ചെയ്യാതെ ട്യൂമർ മാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചു.

ഡയലൈഫ് ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം വിദഗ്ധരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഏറെ പ്രാവീണ്യം ആവശ്യമായ ഈ ശസ്ത്രക്രിയയിലൂടെ ട്യൂമർ പൂര്‍ണമായി നീക്കം ചെയ്യുകയും കിഡ്നിയുടെ പ്രവർത്തനം സംരക്ഷിക്കുകയും ചെയ്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ അവർ സുഖം പ്രാപിച്ച് വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page