എടയാറിലെ തീപിടുത്തം; മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം; മക്കളുടെ പഠന ചെലവ് ഏറ്റെടുക്കും; ഭാര്യയ്ക്ക് ജോലി നല്‍കാനും നിര്‍ദേശം

കൊച്ചി: കഴിഞ്ഞദിവസം കളമശ്ശേരി എടയാറിലെ സിജി ലൂബ്രിക്കന്‍സ് കമ്പനിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ബിഹാര്‍ സ്വദേശി ശത്രുഘ്‌നനാണ് മരിച്ചത്. കഴിഞ്ഞ 22 വര്‍ഷമായി ശത്രുഘ്‌നന്‍ കേരളത്തില്‍ താമസിക്കുന്നു. ശത്രുഘ്‌നന്റെ മക്കളുടെ പഠന ചെലവ് കമ്പനി ഏറ്റെടുക്കണമെന്നും ഭാര്യക്ക് സമ്മതമെങ്കില്‍ ജോലി നല്‍കണമെന്നും ജില്ലാ കളക്ടര്‍ കമ്പനിയോട് നിര്‍ദേശിച്ചു. തീപിടുത്തത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം.

ശത്രുഘ്‌നന്റെ സംസ്‌കാരം കളമശ്ശേരിയില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം. യൂണിറ്റിലുണ്ടായിരുന്ന മുപ്പതോളം തൊഴിലാളികള്‍ അപകടം ഉണ്ടായപ്പോള്‍ പുറത്തേക്ക് ഓടുകയായിരുന്നു. വാല്‍വ് ഓഫാക്കാനായി അകത്തേക്ക് പോയ ശത്രുഘ്ജ്ഞന്‍ അവിടെ കുടുങ്ങിപ്പോവുകയും പൊള്ളലേറ്റ് മരിക്കുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page