ക്ലാസ് മുറിയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയോട് വിവാഹാഭ്യാര്‍ഥന നടത്തിയ അധ്യാപകനെ ചെരുപ്പ് കൊണ്ടടിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ബെംഗളൂരു: ക്ലാസ് മുറിയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയോട് വിവാഹാഭ്യാര്‍ഥന നടത്തിയ മെഡിക്കല്‍ കോളേജ് അധ്യാപകനെ ചെരുപ്പ് കൊണ്ടടിച്ചു. ബെംഗളൂരുവിലെ നെലമംഗലയില്‍ ടി. ബെഗൂരിലെ സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജിലാണ് സംഭവം. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ളതാണ് കോളേജ്. പ്രൊഫസര്‍ മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. ക്ലാസ് മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനിയോട് അധ്യാപകന്‍ മോശമായി പെരുമാറുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥിനിക്ക് ചോക്ലേറ്റ് നല്‍കി കഴിക്കാന്‍ ആവശ്യപ്പെട്ടതായും പറയുന്നു.

‘നീ എന്നോട് ഐ ലവ് യൂ’ എന്ന് പറഞ്ഞില്ലേ എന്നാണ് വിദ്യാര്‍ത്ഥിനിയോട് ക്ലാസ് മുറിയില്‍ വച്ച് അധ്യാപകന്‍ ചോദിച്ചത്. അതിന്റെ തെളിവ് തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതോടെ തെളിവു ചോദിച്ച വിദ്യാര്‍ത്ഥിനി അധ്യാപകനുമായി കയര്‍ത്തു. തുടര്‍ന്ന് ക്ലാസ് മുറിയില്‍ നിന്ന് അധ്യാപകന്‍ ഇറങ്ങിപ്പോയി. പിന്നീട് കോളേജ് ക്യാമ്പസില്‍ വെച്ച് വിദ്യാര്‍ഥിനി ഇതേ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അധ്യാപകനെ ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പറയുന്നു. മറ്റ് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ ചവിട്ടുകയും ആക്രമിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ആക്രമണത്തില്‍ പരിക്കേറ്റ പ്രൊഫസര്‍ മുഹമ്മദ് ഓടി രക്ഷപ്പെട്ടു. നെലമംഗല റൂറല്‍ പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ അധ്യാപകനോ വിദ്യാര്‍ത്ഥിനിയോ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എങ്കിലും അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page