ഹൊസങ്കടിയിൽ ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസങ്കടിയിൽ ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. ഉപ്പള, നയാബസാറിലെ യുകെ ഫ്ലാറ്റിൽ താമസക്കാരനായ ഇമാനുള്ള (19) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.ഹൊസങ്കടി ദേശീയ പാത എക്സിറ്റ് പോയന്റിലാണ് അപകടം ഉണ്ടായത്.കർണ്ണാടക, തുംകൂർ പത്താം ക്രോസ് , പി എച്ച് കോളനിയിലെ ഷബീന ബാനുവാണ് മാതാവ്. സഹോദരങ്ങൾ: ശബ്നം, അൽമാൻ . ഹോട്ടൽ ജീവനക്കാരനാണ് ഇമാനുള്ള . അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.മൃതദേഹം ദേർളക്കട്ട ആശുപത്രി മോർച്ചറിയിൽ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page