ന്യൂഡൽഹി : ശ്വാസകോശ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയും ഇതേ അസുഖത്തിന് സോണിയ ഗാന്ധി ചികിത്സയിലായിരുന്നു .ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഡോക്ടർമാരുടെ സംഘം വിശദമായ പരിശോധന നടത്തി വരികയാണെന്നും ആരോഗ്യനല തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വെളിപ്പെടുത്തി. രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ ഉണ്ട്.







