തമിഴ്‌നാട്ടില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 6 സീറ്റില്‍ മത്സരിച്ച സി പി എമ്മിന് ഇത്തവണ 5 സീറ്റേയുള്ളൂവെന്നു ഡി എം കെ

ചെന്നൈ: 234 അംഗ തമിഴ്‌നാട് നിയമസഭാ മണ്ഡലങ്ങളില്‍ സി പി എമ്മിന് അഞ്ചു സീറ്റ് നല്‍കാമെന്നു മുന്നണിക്കു നേതൃത്വം നല്‍കുന്ന ഡി എം കെ അറിയിച്ചു. സീറ്റിന്റെ എണ്ണത്തില്‍ യോജിപ്പില്ലെന്നു സി പി എം പ്രതികരിച്ചു. എന്നാലും ഡി എം കെ മുന്നണിയില്‍ നിന്നു സി പി എം വിട്ടുപോവില്ലെന്നു വക്താക്കള്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ മുന്നണിയിലായിരുന്ന സി പി എമ്മിന് ആറു സീറ്റ് നല്‍കിയിരുന്നുള്ളൂ. അതിനെക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ വേണമെന്ന് സി പി എം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഡി എം കെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനു നല്‍കിയിരുന്ന സീറ്റുകളില്‍ ഒന്നു കുറച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനു കിട്ടിയ ആറു മണ്ഡലമെങ്കിലും ഇത്തവണയും വേണമെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ പാര്‍ട്ടി ജന. സെക്രട്ടറി എം എ ബേബിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ചേര്‍ന്ന അടിയന്തര സംസ്ഥാന കമ്മിറ്റിയും തീരുമാനിച്ചിരുന്നു. കഴിഞ്ഞ തവണ ആറിടത്തു മത്സരിച്ചെങ്കിലും രണ്ടിടത്തേ വിജയിച്ചിരുന്നുള്ളൂ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page