ചിത്താരിയിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ നരഹത്യാ കേസിൽ അറസ്റ്റിൽ

കാസർകോട്: മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ബൈക്കു യാത്രക്കാരൻ മരിച്ചു. മലപ്പുറം, ഒഴുക്കൂർ , പലിത്തലത്തിൽ ഹൗസിലെ ശങ്കരന്റെ മകൻ പി. അഖിലേഷ് (38) ആണ് മരിച്ചത്. സംഭവത്തിൽ കാർ ഓടിച്ച കാഞ്ഞങ്ങാട് , അലാമിപ്പള്ളിയിലെ എച്ച്. ഉല്ലാസിനെ ഹൊസ്ദുർഗ്ഗ് പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാത്രി 11.30 മണിയോടെ ചിത്താരിയിലാണ് അപകടം. കാസർകോട് ഭാഗത്തു നിന്നും അമിത വേഗതയിൽ വന്ന കാർ അഖിലേഷ് ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്നവർ ഗുരുതരമായി പരിക്കേറ്റ അഖിലേഷിനെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. അപകടവിവരമറിഞ്ഞ് എത്തിയ ഹൊസ്ദുർഗ്ഗ് എസ് ഐ സി ജി. സാംസനും സംഘവും ഇല്ലാസിനെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണെന്ന സംശയത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചു. മദ്യലഹരിയിലാണെന്നാണ് പരിശോധനാ റിപ്പോർട്ട് .തുടർന്നാണ് ഉല്ലാസിനെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്ത് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page