രാത്രി വൈകുവോളം സുഹൃത്തിനു ശബ്ദ സന്ദേശങ്ങള്‍ അയച്ചു; സുഹൃത്ത് സന്ദേശങ്ങള്‍ കണ്ടത് 24 മണിക്കൂര്‍ കഴിഞ്ഞ്, ഇന്റീരിയര്‍ ഡിസൈനര്‍ ഹോംസ്‌റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍
സുള്ള്യ: യുവാവിനെ ഹോംസ്‌റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍, ശാന്തിഗുഡ്ഡ സ്വദേശിയായ തിലക് രാജ് (28)ആണ് സുള്ള്യയിലെ ഒരു ഹോംസ്‌റ്റേയില്‍ ജീവനൊടുക്കിയത്. തന്റെ ഷര്‍ട്ടും ട്രൗസറും ഉപയോഗിച്ചാണ് തൂങ്ങിയത്. ഇന്റീരിയര്‍ ഡിസൈനിംഗ് ജോലി ചെയ്തുവരികയായിരുന്നു തിലക് രാജ്. സുള്ള്യയില്‍ ജോലി ഉണ്ടെന്ന് പറഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരമാണ് ഇദ്ദേഹം വീട്ടില്‍ നിന്നു ഇറങ്ങിയത്. സുള്ള്യയിലെത്തി അറന്തോടിലെ ഒരു ഹോംസ്‌റ്റേയില്‍ മുറിയെടുത്തു. റസ്‌റ്റോറന്റില്‍ നിന്ന് ചായ കുടിച്ച ശേഷം മുറിയിലേയ്ക്ക് തിരികെ പോയ തിലക് രാജ് അടുത്ത സുഹൃത്തിനു …