ഇറാൻ യുദ്ധവും വിലക്കയറ്റവും ട്രംപിന് തിരിച്ചടി : ജനപ്രീതിയിൽ വൻ ഇടിവ്

പി പി ചെറിയാൻ

വാഷിംഗ്‌ടൺ :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിലയിലായെന്നു പുതിയ സർവേ ഫലങ്ങൾവെളിപ്പെടുത്തുന്നു. ഇറാൻ യുദ്ധം നീണ്ടുപോകുന്നതും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമാണ് ട്രംപിന് തിരിച്ചടിയാകുന്നത്.

ഏറ്റവും പുതിയ സർവേ പ്രകാരം ട്രംപിന്റെ അംഗീകാരം 42 ശതമാനമായി കുറഞ്ഞു. ജനുവരിയിൽ ഇത് 48 ശതമാനമായിരുന്നു. ഇറാൻ യുദ്ധം ആരംഭിച്ച മാർച്ചിൽ ഇത് 44 ശതമാനമായിരുന്നു.

ഭരണകൂടം പ്രതീക്ഷിച്ചതിലും അധികമായി യുദ്ധം നീണ്ടുപോകുന്നത് ജനങ്ങൾക്കിടയിൽ അമർഷമുണ്ടാക്കുന്നു. യുദ്ധത്തിൽ ഇതുവരെ 7 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് യുദ്ധം തുടങ്ങിയതെന്ന് ആരോപിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോ കെന്റ് രാജിവച്ചു .

യുദ്ധം മൂലം ഇന്ധനവില കുത്തനെ ഉയർന്നു . അത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു വഴി വച്ചു.. അമേരിക്കക്കാരുടെ ക്രെഡിറ്റ് കാർഡ് കടം റെക്കോർഡ് തുകയായ 1.2 ട്രില്യൺ ഡോളറിൽ എത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ട്രംപിന്റെ അടുത്ത അനുയായിയായിരുന്ന മുൻ കോൺഗ്രസ് അംഗം മാർജോറി ടെയ്‌ലർ ഗ്രീൻ പോലും യുദ്ധത്തെ കടുത്ത ഭാഷയിൽപരസ്യമായി വിമർശിച്ചു . യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ സഖ്യകക്ഷികളും യുദ്ധത്തിൽ ഇടപെടാൻ വിസമ്മതിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page