ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ലോറി ഇടിച്ച് വനിതാ ഓവര്‍സിയര്‍ മരിച്ചു

കൊച്ചി: ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ ലോറി ഇടിച്ച് ഇറിഗേഷന്‍ വകുപ്പിലെ വനിതാ ഓവര്‍സിയര്‍ മരിച്ചു. തൃശൂര്‍ പൊയ്യ പൂപ്പത്തി ഏലൂര്‍ സ്വദേശിനി കെ.ജി ശ്രീദിവ്യ (45) ആണ് മരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ലോറിയുടെ അടിയിലേക്ക് വീണ ശ്രീദിവ്യയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീദിവ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page