അപകടകരമായ റീല്‍സ് സ്റ്റണ്ട് ചിത്രീകരണത്തിനിടെയില്‍ ബൈക്കില്‍ ഓഡി കാറിടിച്ച് ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം

ഹബ്ബള്ളി: അപകടകരമായ റീല്‍സ് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ ബൈക്കില്‍ ഓഡി കാറിടിച്ച് ബിജെപി നേതാവിന്റെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായ മകന് ദാരുണാന്ത്യം. ബിജെപി നേതാവ് വീരഭദ്രപ്പ സങ്കലാദിന്റെ മകന്‍ നമിഷ് സങ്കലാദ്(15) ആണ് മരിച്ചത്. ഓഡി കാറിനൊപ്പം നമിഷ് ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.

മൈസൂരുവിലെ സ്‌കൂളില്‍ പഠിക്കുന്ന നമിഷ്, ഉഗാഡി അവധിക്ക് ഹുബ്ബള്ളിയിലെ വീട്ടിലെത്തിയതായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് സുഹൃത്തുക്കളോടൊപ്പം റീല്‍സ് ചിത്രീകരിക്കുന്നതിനായി ഷെജാവദയിലേക്ക് പോയപ്പോഴാണ് സംഭവം. ഹൈ സ്പീഡ് ബൈക്കും ഓഡി കാറും ഉപയോഗിച്ച് സ്റ്റണ്ട് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. അപകടത്തില്‍പ്പെട്ട ഓഡി കാര്‍ ഓടിച്ചിരുന്നത് നമിഷിന്റെ 15കാരനായ സുഹൃത്തായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ, അമിത വേഗതയില്‍ വന്ന കാര്‍ നമിഷ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ നമിഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറോടിച്ച പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്കെതിരെ ബിജെപി നേതാവ് വീരഭദ്രപ്പ പൊലീസില്‍ പരാതി നല്‍കി. കാറോടിച്ച പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page