പരിശോധനയ്ക്കിടെ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ യുവ വനിതാ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: പരിശോധനയ്ക്കിടെ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ യുവ വനിതാ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ തവരെകൊപ്പ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയിലാണ് സംഭവം. ബെംഗളൂരു സ്വദേശിയായ സമീക്ഷ റെഡ്ഡി(27) ആണ് മരിച്ചത്. തവരെകൊപ്പ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു സമീക്ഷ.

വ്യാഴാഴ്ച രാത്രി ഗര്‍ഭിണിയായ ഹിപ്പോപ്പൊട്ടാമസിനെ പരിചരിക്കാന്‍ ഡോക്ടര്‍ തെര്‍മല്‍ ക്യാമറ ഉപയോഗിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ഇന്ന് രാവിലെ മരണം സംഭവിച്ചു. സംഭവത്തില്‍ കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page