ചെറിയ പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഇമാം പള്ളിയില്‍ കുഴഞ്ഞുവീണു മരിച്ചു

ചെര്‍പ്പുളശ്ശേരി: ചെറിയ പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഇമാം പള്ളിയില്‍ കുഴഞ്ഞുവീണു മരിച്ചു. തൃക്കടീരി ആറ്റാശ്ശേരിയിലെ ഇസ്ലാമിക് സര്‍വീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി (54) ആണു മരിച്ചത്. തൊടുപുഴ സ്വദേശിയാണ്.

ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു പ്രഭാഷണം നടത്തുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ പള്ളിയിലുള്ളവര്‍ പ്രഥമ ശുശ്രുഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും, ഒരു മകനുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page