ഗൃഹപ്രവേശനത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് ഹൃദയാഘാതം; രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ പുത്തിഗെ സ്വദേശി മരിച്ചു, പെരുന്നാള്‍ ദിനത്തിലെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: ഗൃഹപ്രവേശനത്തിനു മണിക്കൂറുകള്‍ക്ക് മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് പുത്തിഗെ സ്വദേശി മരിച്ചു. മുഗു, ഉറുമി, ജുമാ മസ്ജിദിനു സമീപത്തെ പരേതരായ കുഞ്ഞിമാഹിന്‍ കുട്ടി – ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് എന്ന മോണു (50) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഗള്‍ഫില്‍ നിന്നും എത്തിയത്. മുഗുവില്‍ പണിത പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് വെള്ളിയാഴ്ച രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനായി സ്വന്തം വീട്ടിലായിരുന്ന ഭാര്യയെയും കൂട്ടി പുലര്‍ച്ചെ നാലു മണിക്ക് കാറില്‍ വരുന്നതിനിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാവിലെ ഏഴിന് മരണം സംഭവിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
ഭാര്യ: ഷംസീന. മക്കള്‍: മുഹമ്മദ് റാസി, അബ്ദുല്‍ റാഫിഹ്, ഫാത്തിമ, മുഹമ്മദ് റഫാന്‍, മുഹമ്മദ് റഹാന്‍. സഹോദരങ്ങള്‍: നഫീസ, ഹബീബ, ഫൗസിയ, സലാം.
പെരുന്നാള്‍ ദിനത്തില്‍ ഉണ്ടായ മുഹമ്മദിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page