മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലക്കും കൂടി 1 കോടി 5 ലക്ഷം സമ്പാദ്യം

കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുഖ്യമന്ത്രിക്കു ആകെ 54,41,081 രൂപയും ഭാര്യ കമലക്ക് 10 പവന്‍ ആഭരണവും 7,95,000 രൂപ കടവുമുണ്ടായിരുന്നപ്പോള്‍ അഞ്ചുവര്‍ഷത്തിനു ശേഷം രണ്ടുപേര്‍ക്കും കൂടി സമ്പാദ്യം ഒരു കോടി അഞ്ചു ലക്ഷം രൂപയായി വര്‍ധിച്ചു. കടബാധ്യതയും ഒഴിഞ്ഞെന്നു നാമ നിര്‍ദ്ദേശ പത്രികക്കൊപ്പം മുഖ്യമന്ത്രി നല്‍കിയ സമ്പാദ്യക്കണക്കില്‍ പറഞ്ഞു.

കണ്ണൂരിലെ ധര്‍മ്മടം മണ്ഡലത്തില്‍ ഇന്നലെ നല്‍കിയ നാമനിര്‍ദ്ദേശപത്രികക്കൊപ്പം നല്‍കിയ സമ്പാദ്യക്കണക്കിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ മാത്രം സമ്പാദ്യം 45,35,620 രൂപയാണ്. ഭാര്യ കമലക്ക് 60,58,442 രൂപയുടെ സമ്പാദ്യമുണ്ട്. മുഖ്യമന്ത്രിയുടെ കൈയില്‍ 10,000 രൂപയാണുള്ളത്. കമലയുടെ കൈയില്‍ 5000 രൂപയുണ്ട്. മുഖ്യമന്ത്രിക്കു ഗവ. സെക്രട്ടറിയറ്റ് സബ് ട്രഷററിയില്‍ 37,11,039രൂപയുണ്ട്. തലശ്ശേരി എസ് ബി ഐയില്‍ 5,13,847 രൂപയും പിണറായി സര്‍വ്വീസ് സഹകരണ ബാങ്കില്‍ മൂന്ന് അക്കൗണ്ടുകളിലായി 1,90,134 രൂപയും നിക്ഷേപമുണ്ട്.
അതേസമയം ഭാര്യ കമലക്കു തലശ്ശേരി എസ് ബി ഐ ശാഖയില്‍ 1,59,963 രൂപയും എസ് ബി ഐ തിരുവനന്തപുരം ശാഖയില്‍ 53,346രൂപയും

മാടായി സഹകരണ റൂറല്‍ ബാങ്കില്‍ രണ്ട് അക്കൗണ്ടുകളിലായി 4,84,109 രൂപയും മൗവഞ്ചേരി സഹകരണ റൂറല്‍ ബാങ്കില്‍ മൂന്ന് അക്കൗണ്ടുകളിലായി 3,90,720,രൂപ 11,27,795രൂപ, 2,68,987രൂപ പിണറായി സഹകരണ ബാങ്കില്‍ 245രൂപ, കണ്ണൂര്‍ ടി എസ് ബിയില്‍ 4,79,856രൂപയും കണ്ണൂര്‍ ട്രഷറിയില്‍ 5,50,000രൂപയും എസ് ബി ഐ കാടാച്ചിറ ശാഖയില്‍ രണ്ട് അക്കൗണ്ടുകളില്‍ 11,51,496 രൂപയും നിക്ഷേപമുണ്ട്.

മുഖ്യമന്ത്രിക്കു കൈരളി ചാനലിന്റെ മലയാളം കമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ 1000 രൂപ നിക്ഷേപമുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയും നിക്ഷേപമുണ്ട്. കണ്ണൂര്‍ വിമാനത്താവള കമ്പനിയില്‍ ഒരു ലക്ഷം രൂപയുടെ ഓഹരിയുമുണ്ട്. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ കമലക്ക് മലയാളം കമ്മ്യൂണിക്കേഷനില്‍ 20,000രൂപ നിക്ഷേപമുണ്ട്. കണ്ണൂര്‍ വിമാനത്താവളകമ്പനിയില്‍ രണ്ടു ലക്ഷം രൂപയുടെ ഓഹരിയുമുണ്ട്. അഴിയൂര്‍ പോസ്റ്റ് ഓഫീസില്‍ 10,000 രൂപയുടെ റിക്കറിംഗ് ഡിപ്പോസിറ്റും 10 പവന്‍ സ്വര്‍ണ്ണാഭരണവുമുണ്ട്. മുഖ്യമന്ത്രിക്കു പിണറായിയില്‍ 58സെന്റ് സ്ഥലവും കേളാലൂരില്‍ 20 സെന്റു സ്ഥലവുമുണ്ട്. കമലക്കു ഓഞ്ചിയത്ത് പതിനേഴര സെന്റ് ഭൂമിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page