പ്രതിശ്രുത വരനും വധുവും ശവങ്ങളെ പോലെ വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന ഫോട്ടോ ഷൂട്ട് വൈറല്‍; ഇത്രയും വേണായിരുന്നോ എന്ന് സോഷ്യല്‍ മീഡിയ

കൊച്ചി: വിവാഹത്തിന് മുമ്പുള്ള പ്രീ വെഡ്ഡിംഗ് ഷൂട്ട് വൈറലാക്കാന്‍ നവദമ്പതിമാരും ഫോട്ടോ ഗ്രാഫര്‍മാരും വ്യത്യസ്ത ആശയങ്ങള്‍ തെരഞ്ഞെടുക്കാന്‍ മത്സരിക്കുന്ന കാലമാണിത്. തങ്ങളുടെ ഫോട്ടോ ഷൂട്ട് വൈറലാകണമെന്ന ചിന്ത മാത്രമേ അവര്‍ക്കുള്ളൂ. അതിനുവേണ്ടി വ്യത്യസ്തമായ ഏതുതരം വേഷങ്ങളും അവര്‍ സ്വീകരിക്കും. അത്തരത്തില്‍ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ കണ്ട ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആളുകളെ ഞെട്ടിച്ചു.

ഒറ്റ നോട്ടത്തില്‍ ശവങ്ങള്‍ പൊങ്ങിക്കിടക്കുന്നതുപോലെ വരനും വധുവും വെള്ളത്തില്‍ കിടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വെള്ളനിറത്തിലുള്ള വിവാഹ വസ്ത്രങ്ങള്‍ ധരിച്ചാണ് നവദമ്പതികളുടെ ഫോട്ടോ ഷൂട്ട്. ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശാനുസരണം സഹായി ‘ശവങ്ങളുടെ’ വസ്ത്രങ്ങള്‍ ഒറിജിനലായി തോന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്. വീഡിയോ മുഴുവനായും ചിത്രീകരിക്കുന്നതുവരെ നവദമ്പതികള്‍ വെള്ളത്തില്‍ ശവങ്ങളെ പോലെ ക്ഷമയോടെ കിടന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളാണ് ഇതിനെതിരെ ഉയരുന്നത്. വീഡിയോ വൈറലാകാന്‍ ഇത്തരം കടുത്ത ഫോട്ടോ ഷൂട്ടൊക്കെ വേണമായിരുന്നോ എന്നാണ് പലരുടേയും ചോദ്യം. ഒരു വിവാഹത്തിന് തയാറാകുമ്പോള്‍ ഇത്തരത്തിലുള്ള ഒരു വിഷയം തെരഞ്ഞെടുക്കണോ എന്നും പലരും ചോദിക്കുന്നു.

ചില കാഴ്ചക്കാര്‍ ഫോട്ടോഗ്രാഫറുടെ തൊഴിലിലെ സമര്‍പ്പണത്തെ പ്രശംസിച്ചു. പുതിയ കാലത്തിന് പറ്റിയ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് എന്ന് ചിലര്‍ പറയുകയുണ്ടായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page