പാലക്കുന്ന് ഭരണി മഹോത്സവ വെടിക്കെട്ട്; ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്

കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി മഹോത്സവത്തിന്റെ ഭാഗമായി വെടിക്കെട്ടു നടത്തിയതിനു ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ബേക്കല്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി പി കെ രാജേന്ദ്രനാഥ്, പ്രസിഡണ്ട് അഡ്വ. കെ ബാലകൃഷ്ണന്‍, പടക്കക്കാരന്‍ നീലേശ്വരം ചിറപ്പുറം, പാലക്കാട്ട് ഹൗസിലെ പി വി ദാമോദരന്‍, കണ്ടാല്‍ അറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം കെ അനില്‍കുമാര്‍ കേസെടുത്തത്. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ മുന്‍വശത്തെ ഗ്രൗണ്ടില്‍ അവിവേകത്തോടെയും ഉദാസീനതയോടെയും ഉത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് അപകടം ഉണ്ടാക്കാന്‍ ഇടയാക്കുന്ന സ്‌ഫോടക ഇനത്തില്‍പ്പെട്ട പടക്കങ്ങള്‍ കൊണ്ട് വെടിക്കെട്ട് നടത്തിയെന്നാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page