8 വയസുകാരിയായ മകളെ അമ്മ ഓടുന്ന ട്രെയിന് മുന്നിലേക്ക് വലിച്ചെറിഞ്ഞു

ഭോപ്പാല്‍: എട്ടു വയസുകാരിയായ മകളെ അമ്മ ഓടുന്ന ട്രെയിന് മുന്നിലേക്ക് വലിച്ചെറിഞ്ഞു. മധ്യപ്രദേശിലെ നര്‍മ്മദാപുരം റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞദിവസമാണ് സംഭവം. റെയില്‍വേ സ്‌റ്റേഷനിലെ ക്യാമറില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. അപകടത്തില്‍ തലയ്ക്കും അരയ്ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് എക്സ്പ്രസിനു മുന്നിലേക്കാണ് പെണ്‍കുട്ടിയെ തള്ളിയിട്ടത്.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി നര്‍മ്മദാപുരത്തെ മലഖേഡി പ്രദേശത്ത് സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷം യുവതിക്ക് അദ്ദേഹത്തിന്റെ ജോലി ലഭിക്കുകയായിരുന്നുവെന്നാണ് വിവരം. അമ്മയും മകളും തനിച്ചാണ് താമസം. ഭര്‍ത്താവിന്റെ മരണശേഷം യുവതി മാനസിക വെല്ലുവിളി നേരിടുകയാണെന്നും പറയുന്നു.

സംഭവത്തിന് മൂന്ന് മണിക്കൂര്‍ മുമ്പു അമ്മയും മകളും പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്നതായി റെയില്‍വേ പൊലീസ് പറയുന്നു. വൈകിട്ട് തമിഴ്നാട് എക്സ്പ്രസ് ഒന്നാം പ്ലാറ്റ്ഫോമിലെത്തിയപ്പോള്‍ യുവതി പെട്ടെന്ന് കുട്ടിയെ ട്രാക്കിലേക്ക് വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. എഞ്ചിനില്‍ തട്ടിവീണ പെണ്‍കുട്ടി പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയില്‍ കുടുങ്ങി. ട്രെയിന്‍ കടന്നുപോകുന്നതുവരെ പെണ്‍കുട്ടി അതില്‍ കുടുങ്ങിക്കിടന്നു. റെയില്‍ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ രക്ഷിക്കരുതെന്ന് പറഞ്ഞ് യുവതി നിലവിളിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുവതിയുടെ മാനസിക നില പരിശോധിക്കുമെന്ന് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page